ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദ്വാരം വഴി –സെൻകുമാർ
text_fieldsഇരിങ്ങാലക്കുട: തന്നെ ഡി.ജി.പിയായി പോസ്റ്റ് ചെയ്തത് ദുരന്തമായെന്ന് വിലപിക്കുന്ന പ ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ സര്ക്കാറിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയായ ത് താക്കോല്ദ്വാര ശസ്ത്രക്രിയയിലൂടെയാെണന്ന് ബി.ജെ.പി നേതാവ് ടി.പി. സെന്കുമാര്. സീനിയര് കോൺഗ്രസ് നേതാവ് കെ. കരുണാകരന് ചെന്നിത്തല അടക്കമുള്ളവരില്നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ച് താന് കൂടുതലായി ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന വാദവുമായി മുകുന്ദപുരം താലൂക്ക് ഹിന്ദു ഐക്യവേദി കമ്മിറ്റി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിെൻറ പിന്തുണയോടെ മുഖ്യമന്ത്രിയാകണമെന്ന ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാള് തനിക്ക് പ്രാധാന്യം വർഗീയധ്രുവീകരണവും വർഗീയ സ്പർധകളും തടയുകയാണെന്നും സെന്കുമാര് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻറ് ഷാജു പൊറ്റക്കല് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
