Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്​ലിംലീഗിന്‍റെ സ്​ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്​ എം.എസ്​.എഫ്​ സംസ്ഥാന വൈസ്​പ്രസിഡന്‍റ്​ രാജിവെച്ചു

text_fields
bookmark_border
msf
cancel

കോഴിക്കോട്​: എം.എസ്​.എഫ്​ സംസ്ഥാന സീനിയർ വൈസ്​ പ്രസിഡന്‍റ്​ എ.പി അബ്​ദുസമദ്​ രാജിവെച്ചു. മുസ്​ലിംലീഗിന്‍റെ സ്​ത്രീ വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ്​ പദവി രാജിവെക്കുന്ന​െതന്ന്​ രാജിക്കത്തിൽ സമദ്​ അറിയിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയ സംഘടനയുടെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചിരുന്നു. എം.എസ്.എഫിലും ഹരിതയിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് പാർട്ടി ശ്രമിച്ചു വരുന്നതിനിടെ വിവാദങ്ങൾ പൊതുസമൂഹത്തിേലക്ക് എത്തിച്ച് ഗുരുതര അച്ചടക്കലഘംനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ് ലിം ലീഗിന്‍റെ നടപടി. ഇതിൽ പ്രതിഷേധിച്ചാണ്​ സമദിന്‍റെ രാജി.

സംഘടനാ യോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങളിൽ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് ലീഗ് വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ പാർട്ടി തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior Vice president msf kerala AP Abdusamad resighnes
Next Story