കൈക്കൂലി പണവുമായി കണ്ണൂര്‍ ആര്.ടി ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് പിടിയിൽ
text_fieldsകണ്ണൂര്‍: കൈക്കൂലി പണവുമായി കണ്ണൂര്‍ ആര്.ടി ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് മഹേഷിനെ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈ.എസ്.പി സുരേഷും സംഘവും പിടികൂടി. ബുധനാഴ്ച രാത്രിയാണ് റോഡിൽ വണ്ടി തടഞ്ഞ് ഇയാളെ പിടികൂടിയത്.
പരിശോധനയില്‍ കാറില്‍നിന്ന് 32,000 രൂപ കണ്ടെടുത്തു. ഈ പണത്തിന് രേഖയുണ്ടായിരുന്നില്ല. ഏജന്റുമാര്‍ മുഖേന കൈക്കൂലിയായി കൈപ്പറ്റിയതാണ് പണമെന്നാണ് വിവരം.
സംഭവം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി കെ.പി. അബ്ദുള്‍റസാഖിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് സംഘമെത്തിയത്. കാറിനെ പിന്തുടര്ന്ന് തയ്യിലിലെത്തിയപ്പോള് കാര്‍ കുറുകെയിട്ടാണ് മഹേഷിനെ തടഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

