Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് അഭിമുഖം

text_fields
bookmark_border
വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 25 ന്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് അഭിമുഖം
cancel

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും/ വരുന്ന ഒരു വർഷ കാലത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 25 ന് നടത്തും

ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക്സ്, ഓർത്തോ റേഡിയോ ഡയഗ്നോസിസ്, ഇ.എൻ.ടി., ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. അതാത് വിഭാഗത്തിലുള്ള പി.ജി. ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപയായിരിക്കും.

കരാർ കാലാവധി ഒരു വർഷം (ബോണ്ട് തീരുന്നതുവരെ) ആയിരിക്കും. അപേക്ഷിക്കാൻ താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതിയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Senior Resident Interview at Thiruvananthapuram Medical College
Next Story