Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാൻസിസ് ജോർജിന് വോട്ട് തേടി മുതിർന്ന കേരള കോൺഗ്രസ് എം നേതാവ് യു.ഡി.എഫ് വേദിയിൽ

text_fields
bookmark_border
PM Mathew
cancel

മരങ്ങാട്ടുപിള്ളി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുതിർന്ന കേരള കോൺഗ്രസ് എം നേതാവ് പി.എം. മാത്യു യു.ഡി.എഫ് വേദിയിൽ. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് തേടി മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 13-ാം വാർഡിലെ കൺവെൻഷനിലാണ് പി.എം. മാത്യു പങ്കെടുത്തത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യു.ഡി.എഫ് ജില്ല ചെയർമാനുമായ ഇ.ജെ. അഗസ്തി അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് മുതിർന്ന കേരള കോൺഗ്രസ് എം നേതാവ് പങ്കെടുത്തത്. കേരള കോൺഗ്രസ് എമ്മിനെതിരെ രൂക്ഷ വിമർശനം നടത്തിയ പി.എം. മാത്യു, ഭാവിയിൽ യു.ഡി.എഫിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

അതിനിടെ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവെച്ചു. ജോസഫ് വിഭാഗത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിലിന്‍റെ അടുത്ത ആളാണ് പ്രസാദ് ഉരുളികുന്നം.

ജോസഫ് ഗ്രൂപ്പിന്‍റെ ജില്ല പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചത്. ഇതിന് പിന്നാലെ ഇന്നലെ പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫിസിൽ കയറി സജി കെ.എം. മാണിയുടെ ചിത്രം എടുത്തുമാറ്റിയിരുന്നു. കെ.എം. മാണിയുടെ ഓർമദിനത്തിൽ ആദരാഞ്ജലി അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നും കഴിഞ്ഞ വർഷം താൻ കൊണ്ടുവന്ന് വെച്ച ഫോട്ടോയാണെന്നും സജി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior Kerala Congress M leader PM Mathew sought votes for Francis George
Next Story