Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന മാധ്യമപ്രവർത്തകൻ കെ. സുധാകരൻപിള്ള നിര്യാതനായി

text_fields
bookmark_border
K Sudhakaran Pillai
cancel

കോഴിക്കാട്: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്ററുമായ മലാപറമ്പ് 'സാകേത'ത്തിൽ കെ. സുധാകരൻപിള്ള (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമിയുടെ കോഴിക്കാട് യൂണിറ്റിൽ ദീർഘകാലം ചീഫ് സബ്ബ് എഡിറ്ററായി പ്രവർത്തിച്ച ഇദ്ദേഹം അസിസ്റ്റൻറ് എഡിറ്റർ പദവിയിലിരിക്കെ രണ്ട് വർഷം മുൻപാണ് രാജിവെച്ചത്.

സ്‌പോർട്ട്‌സ്, ധനകാര്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. രണ്ടു വർഷത്തോളം കൊച്ചി യൂണിറ്റിൽ ചീഫ് സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ കേന്ദ്രകമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, മാതൃഭൂമി എംപ്ലോയിസ് കോൺകോഡ് സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള സുധാകരൻപിള്ള, പത്രപ്രവർത്തകരുടെ ട്രേഡ് യൂണിയൻ രംഗത്ത് വളരെ സജീവമായിരുന്നു.

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്. ഭാര്യ പി.ജി. സീന (തളി സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക). മക്കൾ: വി.എസ്. ദേവിക (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി. വിദ്യാർഥി), വി.എസ്. സജയ് (ബി.എസ്.സി വിദ്യാർഥി, ഡോൺ ബോസ്‌കോ ഇരിട്ടി). സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ പിള്ള, പരേതനായ തുളസീധരൻപിള്ള, രാജേന്ദ്രൻ പിള്ള (ബിസിനസ്), മോഹൻപിള്ള (ബിസിനസ്), വിമലാമ്മ, വിജയൻ പിള്ള.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Senior journalist K. Sudhakaran Pillai passed away
Next Story