കെ-റെയിലിന് പകരം ‘സെമി ഹൈസ്പീഡ്’ ട്രെയിൻ; മെട്രോ പദ്ധതികളും വേഗത്തിലാക്കും
text_fieldsതിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്ക് ബദലായി ‘സെമി ഹൈസ്പീഡ്’ ട്രെയിൻ പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപനം. സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിക്കാൻ ശ്രമിച്ച കെ-റെയിൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ‘മിഷൻ മോഡി’ൽ നടപ്പാക്കുന്നത് സർക്കാറിന്റെ സുപ്രധാന മുൻഗണനയാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. അന്തർ സംസ്ഥാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലിങ്കുകളുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പരിഗണനയിലാണ്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ‘ലെവൽക്രോസ് മുക്ത സംസ്ഥാനം’ എന്ന ദൗത്യവുമായി മുന്നോട്ടുപോകും. കൊച്ചി മെട്രോയുടെ വിപുലീകരണം വേഗത്തിലാക്കും. ഇതിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നതോടൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളം വരെയുള്ള മൂന്നാംഘട്ടവും നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

