Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടി -കെ. മുരളീധരൻ

text_fields
bookmark_border
പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യത
K Muraleedharan
cancel

തിരുവനന്തപുരം: പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യതയെന്ന് കെ. മുരളീധരൻ എം.പി. തന്‍റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടിയാണ്. ആക്രിക്കടയിൽ പോസ്റ്റർ കൊടുത്തത് കൊണ്ടാണ് ഇപ്പോൾ കണ്ടുപിടിച്ചത്. അവിടെ ചില സ്ഥിരം കുറ്റികളുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പേരിൽ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Selling posters and floating in the river is a regular feature of Vattiyoorkavu -K. Muraleedharan
Next Story