ലോട്ടറി ടിക്കറ്റില്‍ പൊതിഞ്ഞ് കഞ്ചാവ് വിൽപന: അന്തർ സംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsസുറത്തുൾ
ഹസന്
വെള്ളിക്കുളങ്ങര: വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്ന അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബാഭ്ല സ്വദേശി സുറത്തുള് ഹസനെയാണ് (37) വെള്ളിക്കുളങ്ങര സി.ഐ സുജാതന്‍പിള്ള അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 600 ഗ്രാം കഞ്ചാവ് പിടികൂടി.
ലോട്ടറി ടിക്കറ്റ് വില്പനയുടെ മറവിലാണ് ഇയാള്‍ കഞ്ചാവ് വിൽപന നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറി ടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. അതിരാവിലെ മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് പ്രതി ലഹരിവില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചമുമ്പാണ് ആലുവയില്‍ നിന്ന് ഇയാള്‍ താമസത്തിനായി വെള്ളിക്കുളങ്ങരയില്‍ എത്തിയത്.
എസ്.ഐമാരായ പി.ആര്. ഡേവിസ്, വി.ജി. സ്റ്റീഫന്‍, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, എ.എസ്. ഐമാരായ പി.എം. മൂസ, പി.എം. ഷൈല, വി.യു. സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സഹദേവന്, റെജി, ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ നിരന്തരം നിരീക്ഷിച്ച് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

