Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഡംബര കാറിൽ കഞ്ചാവ്...

ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അ​ബ്ദു​ൽ റ​ഹീം, ഷാ​ജ​ഹാ​ൻ, ബി​ന്ദു​ജ

കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ.

ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luxury carcannabis
News Summary - Selling cannabis in a luxury car; Three people including the woman were arrested
Next Story