Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻ കച്ചവടത്തിന്‍റെ മറവിൽ മദ്യവിൽപന; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മീൻ കച്ചവടത്തിന്‍റെ മറവിൽ മദ്യവിൽപന; രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

മദ്യവിൽപന നടത്തുന്നതിനിടെ പിടിയിലായ ​േജാസ്​, ബേബി

അടിമാലി: മീൻ കച്ചവടത്തിന്‍റെ മറവിൽ കടയിൽ മദ്യവിൽപന നടത്തുന്നതിനിടെ രണ്ടുപേർ അറസ്റ്റിൽ. വെള്ളത്തൂവൽ കമ്പിപുരയിടത്തിൽ ജോസ് (40), ചെറുതുരുത്തിയിൽ ബേബി (60) എന്നിവരെയാണ് അടിമാലി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വിൽപനക്ക് വെച്ച നാല് ലിറ്റർ മദ്യവും 650 രൂപയും കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുമ്പും അബ്കാരി കേസുകളിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വെള്ളത്തൂവൽ ടൗണിലും പരിസരത്തും അനധികൃത മദ്യവിൽപന നടക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ എ. കുഞ്ഞുമോൻ, പ്രിവന്‍റിവ് ഓഫിസർമാരായ വി.പി. സുരേഷ് കുമാർ, പി.എ. സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ കെ.എസ്. മീരാൻ, കെ.പി. ഉണ്ണികൃഷ്ണൻ, ഹാരിഷ് മൈതീൻ, എസ്.പി. ശരത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ ദേവികുളം ജയിലിൽ റിമാൻഡ് ചെയ്‌തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Selling alcohol under the guise of fish trade; Two people were arrested
Next Story