Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നക്കൊപ്പം സെൽഫി; ആറ് വനിതാ പൊലീസുകാർക്ക് താക്കീത്, കൗതുകത്തിനെന്ന് വിശദീകരണം

text_fields
bookmark_border
സ്വപ്നക്കൊപ്പം സെൽഫി; ആറ് വനിതാ പൊലീസുകാർക്ക് താക്കീത്, കൗതുകത്തിനെന്ന് വിശദീകരണം
cancel

തൃശൂർ: മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തു. സംഭവത്തിൽ പൊലീസ് കമ്മീഷ്ണർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ വനിതാ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു.

ആദ്യ തവണ നെഞ്ചു വേദനക്ക് ചികിത്സയിൽ കഴിയവെ തൃശൂർ സിറ്റി പൊലീസിലെ ആറ് വനിതാ ഉദ്യോഗസ്ഥരാണ് സെൽഫിയെടുത്തത്. കൗതുകത്തിന് സെൽഫിയെടുത്തെന്നാണ് വനിതാ പൊലീസുകാർ നൽകിയ വിശദീകരണം.

പ്രതി സ്വപ്ന മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഉന്നതരുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കെയാണ് പുതിയ സംഭവം പുറത്തുവന്നത്. ഡ്യൂട്ടി നഴ്സുമാരുടെ ഫോൺ ഉപയോഗിച്ച് ഫോൺ ചെയ്തോ എന്ന കാര്യം എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story