Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോ​ണി​യാ​ത്ര​ക്കി​ടെ...

തോ​ണി​യാ​ത്ര​ക്കി​ടെ സെ​ല്‍ഫി; വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
തോ​ണി​യാ​ത്ര​ക്കി​ടെ സെ​ല്‍ഫി; വി​ദ്യാ​ർ​ഥി​നി പു​ഴ​യി​ൽ വീ​ണ്​ മ​രി​ച്ചു
cancel
മ​ഞ്ചേ​ശ്വ​രം: പു​ഴ​ യാ​ത്ര​ക്കി​ടെ സെ​ല്‍ഫി പ​ക​ര്‍ത്ത​വെ തോ​ണി മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​പ്പ ​മു​ണ്ടാ​യി​രു​ന്ന നാ​ലു വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മം​ഗ​ളൂ​രു സ​െൻറ്​ അ​ലോ​ഷ്യ​സ് കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​യും മി​യാ​പ​ദ​വ് കു​ള​വ​യ​ലി​ലെ റോ​ണി-​സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ റെ​നീ​ത്ത​യാ​ണ് (19) മ​രി​ച്ച​ത്.

നേ​ത്രാ​വ​തി പു​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ​ദി​വ​സം മം​ഗ​ളൂ​രു​വി​ലെ ഒ​രു ച​ര്‍ച്ചി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു റെ​നീ​ത്ത​യും സു​ഹൃ​ത്തു​ക്ക​ളും. ഇ​വി​ടെ​നി​ന്ന് ഉ​ള്ളാ​ൾ ഭാ​ഗ​ത്തെ നേ​ത്രാ​വ​തി പു​ഴ​യി​ല്‍ തോ​ണി​യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

സം​ഘ​ത്തി​ലെ ഒ​രാ​ള്‍ തോ​ണി​യി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍ഫി പ​ക​ര്‍ത്തു​ന്ന​തി​നി​ടെ തോ​ണി മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം പു​ഴ​യി​ല്‍നി​ന്ന് അ​ഞ്ചു​പേ​െ​ര​യും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും റെ​നീ​ത്ത​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - selfie accident death
Next Story