സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് മന്ത്രി കെ രാജൻ. എല്ലായിടത്തും സാധാരണത്തേക്കാൾ കൂടുതൽ താപനിലയാണ് രേഖപ്പെടുത്തുന്നത്. എല്ലാ ജില്ലകൾക്കും ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. തീപിടിത്തം, പാമ്പ് ശല്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് ജാഗ്രത പാലിക്കണം. പകൽ സമയത്ത് ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി രാജൻ അഭ്യർഥിച്ചു.
ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും പകൽ സമയത്ത് സേഫ് ലോക്ക്ഡൗണിന് വിധേയമാകണം. 108 ആംബുലൻസുകൾ പൂർണമായി സജ്ജമാണ്. ആന്റിവനമുള്ള ആശുപത്രികളിലേക്ക് പാമ്പുകടിയേറ്റൽ ആളുകളെ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വകുപ്പുകൾക്ക് ചുമതല നൽകിയിട്ടുണ്ട്. ലോക്കൽ ആക്ഷൻ പ്ലാനുകൾ തയാറാക്കാനുള്ള ചുമതല തദ്ദേശ വകുപ്പിനാണ്. തൃശ്ശൂർ പൂരത്തിന് മാർഗ നിർദേശങ്ങൾ മുമ്പ് നൽകിയിട്ടുണ്ട്.
ആനകൾക്ക് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കണം. ആരോഗ്യ വകുപ്പിനെ ഉപയോഗപ്പെടുത്തി എമർജൻസി ഷീറ്റ് എല്ലായിടത്തും കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അംഗൻവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒ.ആര്‍.എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

