Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 4:07 AM IST Updated On
date_range 25 Nov 2017 4:10 AM ISTസ്വയംഭരണ കോളജുകളിൽ തന്നിഷ്ടം; പഠനം നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: സ്വയംഭരണ കോളജുകൾ പദവി വ്യാപകമായി ദുരുപയോഗം ചെയ്യുെന്നന്ന പരാതികളെ തുടർന്ന് പഠനം നടത്താൻ സർക്കാർ തീരുമാനം. പദവി ലഭിച്ചശേഷം കോളജുകളിലുണ്ടായ അക്കാദമിക മാറ്റങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെയാണ് ചുമതലപ്പെടുത്തിയത്. സർക്കാർ നിർദേശം ഇൗ മാസം 29ന് ചേരുന്ന കൗൺസിലിെൻറ എക്സിക്യൂട്ടിവ് ബോഡി യോഗം ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ഘട്ടമായി 19 കോളജുകൾക്കാണ് സ്വയംഭരണപദവി നല്‍കിയത്. ഇതിൽ എറണാകുളം മഹാരാജാസ് കോളജ് ഒഴികെയുള്ളവ എയ്ഡഡ് കോളജുകളാണ്.
സ്വയംഭരണ പദവി സംബന്ധിച്ച നിയമ വ്യവസ്ഥകൾ മറികടന്ന് എം.ജി സർവകലാശാലക്ക് കീഴിലെ രണ്ട് കോളജുകൾ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കോഴ്സുകളിൽ ഇേൻറണൽ മാർക്കിെൻറ അനുപാതം കൂട്ടി വിദ്യാർഥികളെ വഴിവിട്ട് സഹായിക്കുന്ന രീതി ഇതിൽ ഒരു കോളജിനെതിരെ പരാതിയായി ലഭിച്ചു. നിലവിൽ 25 ശതമാനം മാർക്കാണ് ഇേൻറണൽ അസസ്മെൻറിന് സർവകലാശാലകൾ അനുവദിക്കുന്നത്. എന്നാൽ, ഇത് 30 ശതമാനമാക്കിയും തിയറി പാർട്ടിന് 75ൽനിന്ന് 70 ശതമാനമാക്കിയുമാണ് കോളജ് വ്യത്യാസം വരുത്തിയത്.
അധിക ഇേൻറണല്‍ മാര്‍ക്ക് ഇൗ കോളജിലെ വിദ്യാർഥികളെ മറ്റ് കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളെയും ബഹുദൂരം പിന്നിലാക്കും. ഇത്തരം മാറ്റങ്ങൾ ബന്ധപ്പെട്ട സർവകലാശാലയുടെ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. എം.ജി സർവകലാശാലയുടെ അനുമതി ലഭിക്കാതെയാണ് കോളജിെൻറ നടപടിയെന്നാണ് പരാതി. പരീക്ഷ കഴിഞ്ഞ് മാർക്ക് ലിസ്റ്റ് തയാറാക്കാനായി സർവകലാശാലയിൽ മാർക്ക് എത്തിയപ്പോഴാണ് ഇതു ശ്രദ്ധയിൽപെടുന്നത്. മറ്റൊരു കോളജിൽ സർവകലാശാലയുടെ അനുമതിയില്ലാതെ ഡിഗ്രി, പി.ജി വിഭാഗങ്ങളിലായി 16 സ്വാശ്രയ കോഴ്സുകൾ തുടങ്ങിയതായും പരാതിയുണ്ട്. പുതിയ അണ്‍എയ്ഡഡ് കോഴ്സുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് സര്‍ക്കാർ നിലപാടെടുത്തത് പരിഗണിക്കാതെയായിരുന്നു ഇത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്വയംഭരണ കോളജുകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ലക്ഷ്യമിട്ട് സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story