Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാ​ശ്രയ മെഡിക്കൽ പി.ജി പ്രവേശനം: മെഡിക്കൽ കൗൺസിലിന്‍റെ പേരിൽ വ്യാജ വിജ്​ഞാപനം ​

text_fields
bookmark_border
  • വാ​ട്​​സ്​​ആ​പ്, ഇ-​മെ​യി​ൽ  തു​ട​ങ്ങി​യ​വ വ​ഴി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട വി​ജ്​​ഞാ​പ​ന​ത്തി​െൻറ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി തു​ട​ങ്ങി
സ്വാ​ശ്രയ മെഡിക്കൽ പി.ജി പ്രവേശനം: മെഡിക്കൽ കൗൺസിലിന്‍റെ പേരിൽ വ്യാജ വിജ്​ഞാപനം ​
cancel

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പി.ജി സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മെഡിക്കൽ കൗൺസിലി​െൻറ പേരിൽ വ്യാജ വിജ്ഞാപനം. നീറ്റ് റാങ്ക് അടിസ്ഥാനപ്പെടുത്തി മുഴുവൻ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മ​െൻറ് വഴി പ്രവേശനം നടത്താനിരിക്കെ മാനേജ്മ​െൻറ്, എൻ.ആർ.െഎ സീറ്റുകളിലേക്ക് മാനേജ്മ​െൻറുകൾ പ്രത്യേകം പ്രവേശനം നടത്തുന്നു എന്ന രീതിയിലാണ് വ്യാജ വിജ്ഞാപനം പ്രത്യക്ഷപ്പെട്ടത്. 

വാട്സ്ആപ്, ഇ-മെയിൽ  തുടങ്ങിയവ വഴി പ്രചരിപ്പിക്കപ്പെട്ട വിജ്ഞാപനത്തി​െൻറ ഉറവിടം കണ്ടെത്താൻ മെഡിക്കൽ കൗൺസിൽ നടപടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രീകൃത പ്രവേശന  നടപടികൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന ഇൗ നീക്കത്തിന് പിന്നിലുണ്ടെന്ന സൂചനയെതുടർന്ന് നിയമനടപടികൾ സ്വീകരിക്കാനാണ്  കൗൺസിൽ തീരുമാനം. ഏപ്രിൽ 11 തീയതി രേഖപ്പെടുത്തിയാണ് വിജ്ഞാപനം മെഡിക്കൽ കൗൺസിലിേൻറതെന്ന പേരിൽ പ്രചരിപ്പിക്കെപ്പട്ടത്. സ്വാശ്രയ മെഡിക്കൽ കോളജ് ലോബിയുടെ അറിവോടെയാണ് ഇത്  പ്രചരിപ്പിക്കപ്പെട്ടതെന്നാണ് സൂചന. വിജ്ഞാപനം സംബന്ധിച്ച്  മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് മെഡിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗൺസലിങ് സംബന്ധിച്ച് മാർച്ച് 11ന് പുറപ്പെടുവിച്ച ഇന്ത്യ ഗസറ്റ് വിജ്ഞാപനം മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണെന്നും നോട്ടീസിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - self financing pg medical council
Next Story