Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ ഫീസ്​ നിർണയത്തിന്​ അഞ്ചംഗ സമിതി; ബിൽ​ നിയമസഭ പാസാക്കി

text_fields
bookmark_border
KK-Shailaja
cancel
തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഫീ​സ് നി​ർ​ണ​യ​ത്തി​നു​ള്ള സ​മി​തി​യു​ടെ​ യും ​പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ​യും അം​ഗ​സം​ഖ്യ ചു​രു​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ൽ ചൊ​വ്വ ാ​ഴ്ച നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി. ഫീ​സ്​ നി​ർ​ണ​യ സ​മി​തി​യു​ടെ അം​ഗ​സം​ഖ്യ അ​ഞ്ചും മേ​ൽ​നോ ​ട്ട സ​മി​തി​യു​ടേ​ത്​ ആ​റു​മാ​യി നി​ജ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ബി​ൽ. ബി​ൽ​ പാ​സാ​യ​തോ​ടെ ഹൈ​കോ​ട​തി റ​ദ ്ദാ​ക്കി​യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ്​ ഘ​ട​ന പു​ന​ർ​നി​ർ​ണ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​റി​ന്​ പ്ര ​വേ​ശി​ക്കാ​നാ​കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​വേ​ശ​ന​വും ഫീ ​നി​യ​ന്ത്ര​ണ​വും ക​മ്മി​റ്റി ഭേ​ദ​ഗ​തി വ​രു​ത്തി അ​ഞ്ചം​ഗ ഫീ​ സ്​ നി​ർ​ണ​യ സ​മി​തി, ആ​റം​ഗ ​പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട സ​മി​തി എ​ന്നി​ങ്ങ​നെ ര​ണ്ട് ക​മ്മി​റ്റി​ക​ളാ​ക്കി മാ ​റ്റി. സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്നോ ഹൈ​കോ​ട​തി​യി​ല്‍ നി​ന്നോ വി​ര​മി​ച്ച ജ​ഡ്ജി ചെ​യ​ര്‍പേ​ഴ്‌​സ​ണാ​ യ 10 അം​ഗ ക​മ്മി​റ്റി​യാ​യി​രു​ന്നു മു​മ്പു​ണ്ടാ​യി​രു​ന്ന​ത്. പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ലും ഫീ​സ്​ നി​യ​ന്ത്രി​ക്കു​ന്ന​തും വ്യ​ത്യ​സ്ത ന​ട​പ​ടി​ക​ളാ​യ​തി​നാ​ൽ വെ​വ്വേ​റെ സ​മി​തി​ക​ളാ​ണ്​ ഉ​ചി​ത​മെ​ന്ന്​ ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ല​വി​ലു​ള്ള പ​ത്തം​ഗ​സ​മി​തി​യു​ടെ ഘ​ട​ന പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഹൈ​കോ​ട​തി​യി​ല്‍നി​ന്ന് വി​ര​മി​ച്ച ജ​ഡ്ജി ചെ​യ​ര്‍പേ​ഴ്‌​സ​ണാ​യ പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട സ​മി​തി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി (എ​ക്‌​സ് ഒ​ഫി​ഷ്യോ) മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും. നി​യ​മ സെ​ക്ര​ട്ട​റി (എ​ക്‌​സ് ഒ​ഫി​ഷ്യോ) സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ലി​​െൻറ പ്ര​തി​നി​ധി, പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ (എ​ക്‌​സ് ഒ​ഫി​ഷ്യോ) സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​ന്‍ എ​ന്നി​വ​ർ സ​മി​തി അം​ഗ​ങ്ങ​ളാ​കും.

ഫീ​സ് നി​ർ​ണ​യ സ​മി​തി​യി​ല്‍ ഹൈ​കോ​ട​തി​യി​ല്‍നി​ന്ന് വി​ര​മി​ച്ച ജ​ഡ്ജി ചെ​യ​ര്‍പേ​ഴ്‌​സ​ണും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി (എ​ക്‌​സ് ഒ​ഫി​ഷ്യോ) മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രി​ക്കും. സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ൽ പ്ര​തി​നി​ധി, സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന ഒ​രു ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്, ചെ​യ​ര്‍പേ​ഴ്‌​സ​ണു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്യു​ന്ന ഒ​രാ​ൾ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. നേ​ര​ത്തേ ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യ സ​മി​തി ന​ട​ത്തി​യ ഫീ​സ്​ നി​ർ​ണ​യം ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഫീ​സ്​ ഘ​ട​ന പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജ​സ്​​റ്റി​സ്​ രാ​േ​ജ​ന്ദ്ര​ബാ​ബു ത​ന്നെ​യാ​യി​രി​ക്കും പു​നഃ​സം​ഘ​ടി​പ്പി​ച്ച ര​ണ്ട്​ സ​മി​തി​ക​ളു​ടെ​യും അ​ധ്യ​ക്ഷ​ൻ. ബി​ൽ​ പാ​സാ​യ​തോ​ടെ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ ​ഫീ​സ്​ നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാം. ഇൗ ​വ​ർ​ഷ​ത്തേ​തി​ന്​ പു​റ​മെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഫീ​സ്​ ഘ​ട​ന പു​ന​ർ​നി​ർ​ണ​യി​ക്ക​ണം.

സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതിപത്രം; വിവാദം സഭയിൽ
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ​പ്ര​വേ​ശ​ന​ത്തി​ന്​ 10​ ശ​ത​മാ​നം ക്വോ​ട്ട സീ​റ്റു​ക​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി​പ​ത്രം ന​ൽ​കി​യ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ വി​വാ​ദ ന​ട​പ​ടി നി​യ​മ​സ​ഭ​യി​ൽ. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫീ​സ്​ നി​ർ​ണ​യ, പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​ക​ളു​ടെ അം​ഗ​സം​ഖ്യ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ബി​ല്ലി​​െൻറ ച​ർ​ച്ച​യി​ൽ പി.​കെ. ബ​ഷീ​റും പി.​ടി. തോ​മ​സു​മാ​ണ്​ വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്.

സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ​ക്ക്​ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ വൈ​കി​യാ​ണ്​ വ്യ​ക്ത​ത വ​രു​ത്തി​യ​തെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ സ്വാ​ശ്ര​യ കോ​ള​ജു​ക​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്നും മ​റു​പ​ടി പ​റ​ഞ്ഞ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക ന​ൽ​കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ നി​ർ​ദേ​ശം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ര​ണ്ട്​ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ വ​രെ സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി​പ​ത്രം ന​ൽ​കി​യെ​ന്ന്​ പി.​കെ. ബ​ഷീ​ർ പ​റ​ഞ്ഞു. സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ സ​ർ​ക്കാ​ർ ക​ത്ത്​ ന​ൽ​കി​യ​തെ​ന്ന്​ പി.​ടി. തോ​മ​സ്​ പ​റ​ഞ്ഞു. ഇ​താ​ണോ പി​ണ​റാ​യി സ​ർ​ക്കാ​റി​​െൻറ പ്രോ​ഗ്ര​സ്​ റി​പ്പോ​ർ​െ​ട്ട​ന്നും പി.​ടി. തോ​മ​സ്​ ചോ​ദി​ച്ചു.

മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ മേ​യ്​ 20നു​ത​ന്നെ വ്യ​ക്ത​ത വ​രു​ത്തി
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള 10​ ശ​ത​മാ​നം ക്വോ​ട്ട​ക്കു​ള്ള സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ അ​പേ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ വൈ​കി​യെ​ന്ന മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ വാ​ദം വ​സ്​​തു​താ​വി​രു​ദ്ധം. നി​യ​മ​സ​ഭ​യി​ൽ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ബി​ല്ലി​​െൻറ ച​ർ​ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി വി​വാ​ദ അ​നു​മ​തി​പ​ത്ര ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച​തും മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ വ്യ​ക്ത​ത വൈ​കി​യെ​ന്നും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സം​ 20നു​ത​ന്നെ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ​മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​ത വ​രു​ത്തി ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ, ചീ​ഫ്​ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കെ​ല്ലാം ക​ത്തി​​െൻറ പ​ക​ർ​പ്പ്​ അ​യ​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ലാ​ണ്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ​ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ഇൗ ​ക​ത്ത്​ കൈ​യി​ലി​രി​ക്കെ​യാ​ണ്​ 22 സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ അ​നു​മ​തി​പ​ത്രം ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും സീ​റ്റ്​ വ​ർ​ധ​ന​യെ​ന്ന്​ മേ​യ്​ 20ന്​ ​വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടും ജൂ​ൺ 11നാ​ണ്​ സ​ർ​ക്കാ​ർ 22 സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി​പ​ത്രം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self financing medical colleges
News Summary - self financing medical colleges
Next Story