Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ പ്രവേശനം; പകുതി സീറ്റിൽ കുറഞ്ഞ ഫീസ്​ നിർദേശവുമായി മാനേജ്​മെൻറുകൾ

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ പ്രവേശനം; പകുതി സീറ്റിൽ കുറഞ്ഞ ഫീസ്​ നിർദേശവുമായി മാനേജ്​മെൻറുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: പ​കു​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കു​റ​ഞ്ഞ ഫീ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ മാ​നേ​ജ്‌​മ​​െൻറു​ക​ള്‍ സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ചു. എ​ട്ട് കോ​ള​ജു​ക​ളാ​ണ് നി​ര്‍ദേ​ശം ​െവ​ച്ച​ത്. അ​വ​ശേ​ഷി​ക്കു​ന്ന 50 ശ​ത​മാ​ന​ത്തി​ലെ 35 ശ​ത​മാ​ന​ത്തി​ല്‍ ഉ​യ​ര്‍ന്ന ഫീ​സും 15 ശ​ത​മാ​നം എ​ന്‍. ആ​ര്‍. ഐ ​സീ​റ്റി​ല്‍ അ​തി​ലും ഉ​യ​ര്‍ന്ന ഫീ​സും വേ​ണ​മെ​ന്നാ​ണ് മാ​നേ​ജ്‌​മ​​െൻറു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം അ​വ​ര്‍ കോ​ട​തി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​കു​തി​കു​ട്ടി​ക​ള്‍ക്ക് കു​റ​ഞ്ഞ​ഫീ​സി​ല്‍ പ​ഠി​ക്കാ​നാ​വു​ന്ന​ത് ആ​ശ്വാ​സ​മാ​ണെ​ന്നും നി​ര്‍ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. നി​ർ​ദേ​ശം സ്വീ​കാ​ര്യ​മാ​ണ്. കു​ട്ടി​ക​ളെ അ​ലോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം സ​ര്‍ക്കാ​റി​നു​ത​ന്നെ​യാ​യി​രി​ക്കും. 

ക​ഴി​ഞ്ഞ വ​ർ​ഷം 20 ശ​ത​മാ​നം സീ​റ്റി​ൽ ബി.​പി.​എ​ൽ/ എ​സ്.​ഇ.​ബി.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 25000 രൂ​പ​ക്കും 30 ശ​ത​മാ​നം സീ​റ്റി​ൽ 2.5 ല​ക്ഷം രൂ​പ​ക്കും എം.​ബി.​ബി.​എ​സ്​ പ​ഠ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. മാ​നേ​ജ്​​മ​​െൻറ്​ സീ​റ്റി​ൽ 11 ല​ക്ഷ​വും എ​ൻ.​ആ​ർ.​െ​എ സീ​റ്റി​ൽ 15 ല​ക്ഷ​വും ആ​യി​രു​ന്നു ഫീ​സ്. ഇ​തു​ തു​ട​രാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന സ​േ​ന്ദ​ശ​മാ​ണ്​ മാ​നേ​ജ്​​മ​​െൻറു​ക​ൾ ന​ൽ​കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ ആ​ദ്യം കൊ​ണ്ടു​വ​ന്ന സ്വാ​ശ്ര​യ ഒാ​ര്‍ഡി​ന​ന്‍സി​ല്‍ പി​ശ​കു​ണ്ടാ​യ​തി​നാ​ല്‍ അ​തു ഭേ​ദ​ഗ​തി ചെ​യ്തി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് ഫീ​സ് നി​ര്‍ണ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫീ​സ് ഘ​ട​ന വ​രു​മെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു. താ​ൽ​പ​ര്യ​മു​ള്ള മാ​നേ​ജ്‌​മ​​െൻറു​ക​ളു​മാ​യി തി​ങ്ക​ളാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തും. 

അ​തേ​സ​മ​യം, ഭേ​ദ​ഗ​തി ഓ​ര്‍ഡി​ന​ന്‍സ് വെ​ള്ളി​യാ​ഴ്ച വൈ​കി​യും ഗ​വ​ര്‍ണ​ര്‍ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. മാ​നേ​ജ്‌​മ​​െൻറു​ക​ളു​ടെ പു​തി​യ ഫീ​സ് നി​ർ​ദേ​ശം കൂ​ടു​ത​ല്‍ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും നീ​റ്റ്​ പ​ട്ടി​ക​യി​ൽ​നി​ന്നാ​യ​തി​നാ​ൽ ഓ​രോ കോ​ള​ജി​ലും 50 ശ​ത​മാ​നം വി​ദ്യാ​ര്‍ഥി​ക​ളെ ഫീ​സി​ള​വി​നാ​യി ​െത​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് എ​ന്തു മാ​ന​ദ​ണ്ഡം സ്വീ​ക​രി​ക്കു​മെ​ന്ന​തി​ൽ വ്യ​ക്​​ത​ത ആ​വ​ശ്യ​മാ​ണ്. ഉ​യ​ര്‍ന്ന റാ​ങ്കു​ണ്ടാ​യി​ട്ടും ഫീ​സ് ഇ​ള​വ് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ള്‍ ഇ​ക്കാ​ര്യം കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ പ്ര​വേ​ശ​നം കൂ​ടു​ത​ല്‍ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക് നീ​ങ്ങും. ​ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ഫീ​സ്​ ഇൗ​ടാ​ക്കി മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന്​ ഫീ​സി​ള​വ്​ ന​ൽ​കു​ന്ന ക്രോ​സ്​ സ​ബ്​​സി​ഡി നി​ല​നി​ൽ​ക്കു​മോ എ​ന്ന​തി​ലാ​ണ്​ ആ​ശ​ങ്ക. 

ഇ​ക്കാ​ര്യം നി​യ​മ​വ​കു​പ്പ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ന​ത്തെ വി​ധി​ക​ള്‍ ഇ​പ്പോ​ള്‍ അ​പ്ര​സ​ക്ത​മാ​ണെ​ന്നാ​ണ് മാ​നേ​ജ്‌​മ​​െൻറു​ക​ള്‍ പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ കോ​ഴ്​​സു​ക​ൾ​ക്ക്​ ഏ​കീ​കൃ​ത ഫീ​സ്​ നി​ര​ക്ക്​ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ ഇ​ടി​വ്​ വ​രു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ അു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ നീ​റ്റ്​ സ്​​കോ​ർ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം. 43000 വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ്​ വ്യാ​ഴാ​ഴ്​​ച വ​രെ ഇ​ത്​ സ​മ​ർ​പ്പി​ച്ച​ത്. എ​ണ്ണ​ക്കു​റ​വ്​ വ്യ​ക്​​ത​മാ​യ​തോ​ടെ ഇ​തി​നു​ള്ള സ​മ​യം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള​ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം എ​ണ്ണം 45,000 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മെ​ഡി​ക്ക​ലി​ന്​ അ​ഞ്ച​ര ല​ക്ഷം രൂ​പ​യും ഡ​​െൻറ​ലി​ന്​ ര​ണ്ട​ര ല​ക്ഷ​വും ആ​ണ്​ നേ​ര​ത്തേ ഏ​കീ​കൃ​ത ഫീ​സാ​യി ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി നി​ശ്ച​യി​ച്ച​ത്. ഇൗ ​ഫീ​സാ​ണ്​ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsmalayalam newsself financing medical colleges
News Summary - self financing medical colleges kerala news, malayalam news, madhyamam
Next Story