സ്വാശ്രയ മെഡിക്കൽ: എം.ഇ.എസ് കരാർ ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് സമ്മതിച്ച് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളജ് സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടു. ഫീസിന് ബാങ്ക് ഗാരൻറി നൽകണമെന്നതടക്കം മുന്‍വര്‍ഷത്തെ വ്യവസ്ഥകളിൽ മാറ്റംവരുത്തിയിട്ടില്ല.
കാരക്കോണം മെഡിക്കല്‍ കോളജ് തിങ്കളാഴ്ച കരാര്‍ ഒപ്പിട്ടേക്കുമെന്ന് കരുതുന്നു. മറ്റ് ഏഴ് കോളജുകള്‍ കൂടി നേരത്തെ ഈ ഫീസ് ഘടനക്ക് സമ്മതം അറിയിച്ചിരുന്നെങ്കിലും കരാറിന് അവര്‍ ഇനിയും സന്നദ്ധമായിട്ടില്ല. കഴിഞ്ഞവര്‍ഷത്തേത് പോലെ നാലുതരം ഫീസിന് സമ്മതിച്ച് പരിയാരം മെഡിക്കല്‍ കോളജ് നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫീസ് ഘടന അനുസരിച്ച് 20 ശതമാനം ബി.പി.എല്‍ വിദ്യാര്‍ഥികള്‍ 25,000 രൂപയും 30 ശതമാനം വിദ്യാര്‍ഥികള്‍ 2.5 ലക്ഷവും 35 ശതമാനം വിദ്യാര്‍ഥികള്‍ 11 ലക്ഷവും ആണ് വാര്‍ഷിക ഫീസ് നല്‍കേണ്ടത്. അവശേഷിക്കുന്ന 15 ശതമാനം എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ക്ക് 15 ലക്ഷമാണ് വാര്‍ഷിക ഫീസ്.
അതേസമയം രാജേന്ദ്രബാബു കമ്മിറ്റി അഞ്ചുലക്ഷമെന്ന ഏകീകൃത ഫീസ് നിശ്ചയിച്ചതിനെതിരെ മാനേജ്മെൻറുകള്‍ നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
ചെലവ് പരിഗണിക്കാതെ ഫീസ് നിര്ണയിെച്ചന്നാണ് കോളജുകളുടെ പരാതി. അഞ്ചുലക്ഷം എന്ന താല്‍ക്കാലിക ഫീസ് നേരത്തെ ഹൈകോടതി അംഗീകരിച്ചിരുന്നതാണ്. അതിനെതിരെ കോളജുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഫീസിെൻറ കാര്യത്തില്‍ അന്തിമ തീരുമാനത്തിന് ഹൈകോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്. അതുവരെ കൗണ്‍സലിങ് നടപടികള്‍ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.