സ്വാശ്രയ എൻജിനീയറിങ്:ഒഴിവുള്ള സീറ്റിൽ എൻട്രൻസ് തോറ്റവർക്കും പ്രവേശനം
text_fieldsതിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ എൻ.ആർ.െഎ േക്വാട്ടയിലേക്ക് മറിച്ചുനൽകി പ്രവേശന പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്കും സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നൽകുന്നു. സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോസിയേഷെൻറ അപേക്ഷ പ്രകാരം പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവേശന പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനം അനുവദിക്കാനാകില്ലെന്ന് സർക്കാർ നേരത്തേ നിലപാടെടുത്തിരുന്നു. കഴിഞ്ഞ വർഷവും ഇൗ വർഷവും പ്രവേശന കരാർ ഒപ്പിടുന്ന സമയത്ത് ഇൗ ആവശ്യം സർക്കാർ തള്ളിയിരുന്നു.
എന്നാൽ, സ്വാശ്രയ കോളജുകളിലേക്കുള്ള മൂന്ന് അലോട്ട്മെൻറുകളും പൂർത്തിയായപ്പോൾ ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ എൻ.ആർ.െഎ സീറ്റിൽ പ്രവേശനത്തിന് പ്രവേശന പരീക്ഷ പാസാകേണ്ടതില്ല. ഇൗ ആനുകൂല്യം മാനേജ്മെൻറുകൾ ഉപയോഗിക്കുകയായിരുന്നു. കരാർ പ്രകാരം സർക്കാർ നടത്തുന്ന മൂന്ന് അലോട്ട്മെൻറുകൾക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകളിൽ മാനേജ്മെൻറിനാണ് പ്രവേശനാധികാരം. എന്നാൽ, ഇൗ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ പാസായവർക്ക് മാത്രമേ അഡ്മിഷൻ നൽകാനാകൂ.
നിലവിൽ സർക്കാർ മെറിറ്റ് സീറ്റിന് പുറമെ മാനേജ്മെൻറ് േക്വാട്ട സീറ്റുകളും കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണ്. ഇൗ വർഷം എ.െഎ.സി.ടി.ഇ പുറത്തിറക്കിയ ഹാൻഡ്ബുക്കിലെ വ്യവസ്ഥകൾ പ്രകാരം ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനാനുമതി തേടിയാണ് കോളജുകൾ രാജേന്ദ്രബാബു കമ്മിറ്റിക്ക് അപേക്ഷ നൽകിയത്. സംസ്ഥാന സർക്കാറിെൻറ അലോട്ട്മെൻറിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് എ.െഎ.സി.ടി.ഇ വ്യവസ്ഥകൾക്ക് വിധേയമായി എൻ.ആർ.െഎ േക്വാട്ടയിൽ പ്രവേശനം നടത്താമെന്ന് ഹാൻഡ്ബുക്കിൽ നിർദേശിക്കുന്നതായും മാനേജ്മെൻറ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രവേശന പരീക്ഷ പാസായ കുട്ടികളുടെ കുറവുള്ളതിനാൽ ഒഴിവുള്ള സീറ്റുകളിലേക്ക് എൻ.ആർ.െഎ േക്വാട്ടയിൽ പ്രവേശനം നടത്താൻ അനുമതി നൽകുകയാണെന്നാണ് ഇതുസംബന്ധിച്ച രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പ്രവേശന പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് അവസാനഘട്ടത്തിൽ പ്രവേശനാനുമതി നൽകിയത് വിവാദമായിരുന്നു. തുടർന്ന് പുതിയ സർക്കാർ ഇൗ അനുമതി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
