Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മേഖലയിൽ സഹകരണ...

സ്വാശ്രയ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം കോളജ്​: സർക്കാർ ഉത്തരവ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
സ്വാശ്രയ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം കോളജ്​: സർക്കാർ ഉത്തരവ്​ ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: എൻജിനീയറിങ്​, മെഡിക്കൽ ഒഴികെയുള്ള പുതിയ കോളജുകൾ സ്വാശ്രയ മേഖലയിൽ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം അനുമതി നൽകുന്ന സർക്കാർ ഉത്തരവിലെ ഭാഗം ഹൈകോടതി റദ്ദാക്കി. വിദ്യാഭ്യാസരംഗത്ത് മുൻപരിചയമുള്ളതും മികച്ച സാമ്പത്തിക സ്ഥിതിയുള്ളതുമായ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകാമെന്ന 2020 ആഗസ്​റ്റ്​ 20ലെ സർക്കാർ ഉത്തരവിലെ ഈ ഭാഗമാണ്​ ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ റദ്ദാക്കിയത്​.

ഉത്തരവിെൻറ അടിസ്ഥാനത്തിൽ പുതിയ കോളജുകൾ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങളിൽനിന്നുമാത്രം അപേക്ഷ ക്ഷണിച്ച് 2020 നവംബർ 30ന്​ പുറപ്പെടുവിച്ച കണ്ണൂർ സർവകലാശാല വിജ്ഞാപനം ചോദ്യം ചെയ്​ത്​ മലബാർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്​റ്റ്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

സഹകരണമേഖലയിൽ മാത്രം പുതിയ കോളജുകൾ അനുവദിച്ചാൽ മതിയെന്നത് നയപരമായ തീരുമാനമാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഇത്തരം വേർതിരിവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും തൊഴിലവകാശത്തി​െൻറയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. സർവകലാശാലകളുടെ അധികാരം മറികടന്ന് സർക്കാർ ഇടപെടുന്നത് ഉചിതമല്ലെന്നും ഇങ്ങനെ ഇടപെടുന്നത് നിയമപരമല്ലെന്നും ഹൈകോടതി ഉത്തരവുകൾ ഉദ്ധരിച്ച്​ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാർ ഉത്തരവിലെ സഹകരണമേഖലക്ക്​ മാത്രമെന്ന ഭാഗവും ഇതനുസരിച്ചുള്ള കണ്ണൂർ സർവകലാശാല വിജ്ഞാപനവും റദ്ദാക്കിയത്. രണ്ടാഴ്ചക്കകം പുതിയ കോളജിന് അപേക്ഷ നൽകാൻ ഹരജിക്കാരോട്​ ആവശ്യപ്പെട്ട കോടതി, ഇത്​ നിയമപരമായി പരിഗണിച്ച് തീരുമാനമെടുക്കാൻ സർവകലാശാലക്കും നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self-financingHigh court
News Summary - High court quashes government order
Next Story