Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ;...

സ്വാശ്രയ മെഡിക്കൽ; അമിത ഫീസ്​ ഇൗടാക്കുന്നതിന്​ വിലക്ക്​  

text_fields
bookmark_border
Fees
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ന്നാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​കാ​രം പ്ര​വേ​ശ​ന​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ അ​മി​ത ഫീ​സ്​ ഇൗ​ടാ​ക്കു​ന്ന​ത്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ വി​ല​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ കോ​ള​ജു​ക​ൾ​ക്ക്​ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. എം.​ബി.​ബി.​എ​സ്​/​ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ട്യൂ​ഷ​ൻ ഫീ​സും അ​ഡ്​​മി​ഷ​ൻ ഫീ​സും മാ​ത്ര​മേ ഇൗ​ടാ​ക്കാ​വൂ.

ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​കാ​രം പ്ര​വേ​ശ​നം​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​കാ​രം കോ​ള​ജ്​/​കോ​ഴ്​​സ്​ മാ​റ്റം ല​ഭി​ച്ചാ​ൽ അ​വ​ർ ന​ൽ​കി​യ ഫീ​സും മ​റ്റ്​ വി​ദ്യാ​ഭ്യാ​സ​രേ​ഖ​ക​ളും ഉ​ട​ൻ തി​രി​കെ​ന​ൽ​ക​ണം. ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​കാ​രം എം.​ബി.​ബി.​എ​സ്​/​ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള പ​ക്ഷം ജൂ​ലൈ 22ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ വി​ടു​ത​ൽ​ചെ​യ്യാം. വി​ടു​ത​ൽ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫീ​സും വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളും തി​രി​കെ ന​ൽ​ക​ണം. ഇ​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ ഒ​ടു​ക്കി​യി​ട്ടു​ള്ള ഫീ​സും തി​രി​കെ ല​ഭി​ക്കും. 

അ​തേ​സ​മ​യം, പ്ര​വേ​ശ​ന​ത്തി​െ​ന​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ചി​ല സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നാ​ല്​ വ​ർ​ഷ​ത്തെ ഫീ​സി​ന്​ തു​ല്യ​മാ​യ തു​ക​ക്കു​ള്ള ബാ​ങ്ക്​ ഗാ​ര​ൻ​റി ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന പ​രാ​തി​ക​ളി​ൽ പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യാ​യ ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി ന​ട​പ​ടി തു​ട​ങ്ങി. പ്ര​ശ്​​ന​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfeesmalayalam newsSelf finance Medical
News Summary - Self finance Medical Over Fees-Kerala News
Next Story