Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ ഫീസ്​ വർധന:...

സ്വാശ്രയ ഫീസ്​ വർധന: ഹൈകോടതിയെ സമീപിക്കണം –സ​ുപ്രീംകോടതി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ് വ​ർ​ധ​ന​ക്കാ​യി ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ ​മീ​പി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മാ​നേ​ജ്‍മ​െൻറ് ​ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​​െൻറ നി​ർ​ദേ​ശം. ഇ​തേ​ത്തു​ട​ർ​ന്ന്​ ​ ഹ​ര​ജി അ​സോ​സി​യേ​ഷ​ൻ സ്വ​മേ​ധ​യാ പി​ൻ​വ​ലി​ച്ചു.

കേ​ര​ള​ത്തി​ൽ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 18 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ഫീ​സ് വാ​ങ്ങു​​േ​മ്പാ​ൾ കേ​വ​ലം അ​ഞ്ചോ ആ​റോ ല​ക്ഷം രൂ​പ വ​രെ മാ​ത്ര​മേ ത​ങ്ങ​ൾ​ക്ക് ഇൗ​ടാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ ബോ​ധി​പ്പി​ച്ചു. അ​തി​നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​നു​വ​ദി​ച്ച താ​ൽ​ക്കാ​ലി​ക ഫീ​സ് പി​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും മാ​നേ​ജ്‌​മ​െൻറു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ വി​ഷ​യം ആ​ദ്യം പ​രി​ഗ​ണി​ക്കേ​ണ്ട​ത്​ ഹൈ​കോ​ട​തി​യാ​ണെ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ ജ​സ്​​റ്റി​സ്​ ബോ​ബ്​​ഡെ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന്​ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ ജ​സ്​​റ്റി​സു​മാ​രാ​യ സു​ഭാ​ഷ് റെ​ഡ്‌​ഡി, ബി.​ആ​ർ ഗ​വാ​യി എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങി​യ ബെ​ഞ്ച് മാ​നേ​ജ്‌​മ​െൻറു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSelf Finance Course Feessupreme court
News Summary - Self Finance Course Fees Supreme Court -Kerala news
Next Story