Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
seethathodu co operative bank
cancel
Homechevron_rightNewschevron_rightKeralachevron_rightസീതത്തോട്​ സഹകരണ...

സീതത്തോട്​ സഹകരണ ബാങ്ക്​ ക്രമക്കേട്: തീരുമാനങ്ങൾ ഡയറക്​ടർ ബോർഡ്​ കൂടാതെയെന്ന്​ സി.പി.ഐ, സി.പി.എം വെട്ടിൽ

text_fields
bookmark_border

പത്തനംതിട്ട: സീതത്തോട്​ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട്​ സെക്രട്ടറിയുടെ തലയിൽ മാത്രം കെട്ടിവെച്ച്​ തടിയൂരാൻ സി.പി.എം കിണഞ്ഞ് ശ്രമിക്കുന്നതിനിടെ വല്ല്യേട്ടനെ വെട്ടിലാക്കി സി.പി.ഐ. ഡയറക്ടർ ബോർഡ്​ യോഗം കൂടാതെയാണ്​ ബാങ്കിൽ പല തീരുമാനങ്ങളും എടുക്കുന്നതെന്ന​ സി.പി.ഐയുടെ ആരോപണമാണ്​ വർഷങ്ങളായി ബാങ്കി​െൻറ ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിന്​ ക്ഷീണമായിരിക്കുന്നത്​.

സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആരോപണത്തോട്​ പ്രതികരിക്കാൻ ഇതുവരെ സി.പി.എം തയാറായിട്ടില്ല. ബാങ്കി​െൻറ 13 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന്​ ഒമ്പതും സി.പി.ഐക്ക്​ നാലും അംഗങ്ങളാണുള്ളത്​. ഭരണത്തിൽ ചെറുതല്ലാത്ത പങ്കാളിത്തമുള്ള സി.പി.ഐ പ്രതികരണത്തിലൂടെ ഫലത്തിൽ ബാങ്കിൽ വഴിവിട്ട പലതും നടക്കുന്നു എന്ന്​ പരോക്ഷമായി പറഞ്ഞിരിക്കുകയാണ്​. ഇതൊന്നും തങ്ങളുടെ അറിവോടെയല്ലെന്നും അവർ വ്യക്​തമാക്കുന്നു.

ബാങ്കിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ വിഷയം ചർച്ച​ ചെയ്യാൻ എൽ.ഡി.എഫ്​ യോഗം വിളിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കൺവീനർക്ക്​ കത്തു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ബാങ്കിലെ മുഴുവൻ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്​.

2013-18 കാലയളവിലെ പ്രവർത്തനം സംബന്ധിച്ച്​ നടന്ന അന്വേഷണത്തി​െൻറ അടിസ്​ഥാനത്തിലാണ്​ നിലവിലെ സെക്രട്ടറി ​േജാസിനെതിരെ നടപടി ഉണ്ടായത്​. എന്നാൽ, ഈ സമയം താനല്ല സെക്രട്ടറി എന്ന്​ ജോസ്​ പറയുന്നു. എന്നിട്ടും ഭരണസമിതിയുടെ അറിവോടെ നടന്ന അഴിമതികൾ മൂടിവെക്കാൻ സെക്രട്ടറിയെ ബലിയാടാക്കുന്നുവെന്നാണ്​ ആരോപണം.

അതിനിടെ അഴിമതിയിൽ ആരോപണവിധേയനായിരിക്കുന്ന ബാങ്കിലെ മുൻ ജീവനക്കാരനായ എം.എൽ.എ കെ.യു. ജനീഷ്​കുമാറി​െൻറ രാജി ആവശ്യപ്പെട്ട്​ കോൺഗ്രസ്​ സമരപരിപാടികളുമായി മുന്നോട്ടുപോകുകയാണ്​. അഴിമതിയിൽ കൂടുതൽ സി.പി.എം നേതാക്കൾക്ക്​ പങ്കുണ്ടെന്നും കോൺഗ്രസ്​ ആരോപിക്കുന്നു. ഇതുസംബന്ധിച്ച്​ ​സി.പി.എം ​പ്രാദേശിക നേതാക്കളുടെ പേര്​ പറഞ്ഞുള്ള അന്വേഷണ റിപ്പോർട്ടി​െൻറ ​വിശദാംശങ്ങളും കോൺഗ്രസ്​ പുറത്തുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seethathodu Cooperative Bank
News Summary - seethathodu Co-operative Bank irregularities
Next Story