Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടുവേദനക്ക് ചികിത്സ...

മുട്ടുവേദനക്ക് ചികിത്സ തേടി; ശസ്ത്രക്രിയ ചെയ്ത്​ കൃഷ്ണമണികൾ നീക്കി

text_fields
bookmark_border
മുട്ടുവേദനക്ക് ചികിത്സ തേടി; ശസ്ത്രക്രിയ ചെയ്ത്​ കൃഷ്ണമണികൾ നീക്കി
cancel
camera_altസനൂപ്

തൃ​ശൂ​ർ: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​ക​ൾ ശ​സ്ത്ര​ക്രി​യ ചെ​യ്ത് നീ​ക്കി​യ​താ​യി ആ​രോ​പ​ണം. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ മു​ട്ടു​വേ​ദ​ന​ക്ക് ചി​കി​ത്സ തേ​ടി​യ തൃ​ശൂ​ർ തൃ​ക്കൂ​ർ മു​ള​ങ്ങാ​ട്ടു​പ​റ​മ്പി​ൽ സ​നൂ​പി​നാ​ണ് കാ​ഴ്ച ന​ഷ്ട​മാ​യ​ത്. 2023 ജൂ​ണി​ലാ​ണ് സ​നൂ​പ് പി​താ​വി​നോ​ടൊ​പ്പം ചി​കി​ത്സ തേ​ടി​യ​ത്. ക​ട്ടി​ലി​ൽ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ ത​റ​യി​ലാ​ണ് കി​ട​ത്തി​യ​ത്. മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​താ​വ് വ​ത്സ​ല മ​ക​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ സം​സാ​രി​ക്കാ​നോ ന​ട​ക്കാ​നോ എ​ഴു​ന്നേ​റ്റി​രി​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഡ്രി​പ്പ് കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൈ​പ്പ​ത്തി നീ​രു​വ​ന്ന് വീ​ർ​ത്തി​രു​ന്നു.

പി​ന്നീ​ട് വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും ര​ക്തം വ​ന്ന​തി​നെ തു​ട​ർ​ന്ന് സ​നൂ​പി​നെ ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി. 22 ദി​വ​സം ക​ഴി​ഞ്ഞ്​ ഐ.​സി.​യു​വി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ശേ​ഷം ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തെ​ന്ന് വ​ത്സ​ല പ​റ​യു​ന്നു. മു​ട്ടു​വേ​ദ​ന​ക്ക്​ ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ക​ണ്ണി​ലെ കെ​ട്ട​ഴി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് കൃ​ഷ്ണ​മ​ണി നീ​ക്കി​യ കാ​ര്യം അ​റി​യു​ന്ന​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ഡി​സ്ചാ​ർ​ജ് ചെ​യ്ത് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​ഹം, ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്നീ രോ​ഗ​ങ്ങ​ളാ​ണ് സ​നൂ​പി​ന് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ ചി​കി​ത്സാ​രേ​ഖ​ക​ളൊ​ന്നും ന​ൽ​കാ​ത്ത​തി​നാ​ൽ തു​ട​ർ​ചി​കി​ത്സ തേ​ടാ​നാ​യി​ല്ലെ​ന്ന് സ​നൂ​പ് പ​റ​യു​ന്നു. പി​ന്നീ​ട് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ചി​കി​ത്സാ​രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. രേ​ഖ​ക​ളു​മാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ കാ​ഴ്ച​ശ​ക്തി ല​ഭി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ടൈ​ൽ ജോ​ലി ചെ​യ്താ​ണ് സ​നൂ​പ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. വ​യോ​ധി​ക​രാ​യ പി​താ​വും മാ​താ​വും ഏ​ഴ് വ​യ​സ്സു​ള്ള മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ഏ​ക വ​രു​മാ​ന മാ​ർ​ഗം സ​നൂ​പി​ന്റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​ല്ലാ​താ​യി.

ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മാ​താ​വ് വ​ത്സ​ല വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് ഇ​പ്പോ​ൾ കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. പൊ​ലീ​സി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് മ​ട​ക്കം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന്​ കു​ടും​ബം പ​റ​യു​ന്നു. അ​തി​നി​ടെ, അ​ടാ​ട്ട്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റും മു​ൻ​എം.​എ​ൽ.​എ​യു​മാ​യ അ​നി​ൽ അ​ക്ക​രെ തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​നൂ​പി​നെ സ​ന്ദ​ർ​ശി​ച്ച്​ നി​യ​മ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentkneeSurgeryEye Treatment
News Summary - Seeking treatment for knee pain; Surgery to remove the pupils
Next Story