Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിത്തുതേങ്ങ സംഭരണത്തുക പൂർണമായി നൽകിയെന്ന് മന്ത്രി സിദ്ദിഖ്; വിഎഫ്പിസികെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകാൻ മൂന്ന് കോടി അനുവദിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/t-siddique
cancel

തിരുവനന്തപുരം: ഏപ്രിൽ, മേയ്, ജൂൺ മാസത്തിലെ വിത്തുതേങ്ങ സംഭരണത്തിന്റെ ഭാഗമായി നാളികേര കർഷകർക്ക് നൽകാനുള്ള തുക പൂർണമായും വിതരണം ചെയ്തതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലായി 1,879 കർഷകർക്ക് ആകെ 1.97 കോടി രൂപയാണ് വിതരണം ചെയ്തത്.

കോഴിക്കോട് ജില്ലയിൽ 686 കർഷകർക്ക് 1.52 കോടി രൂപയും തൃശൂർ ജില്ലയിൽ 1,069 കർഷകർക്ക് 24.49 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 124 കർഷകർക്ക് 19.92 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനുമായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൗൺസിലിന്റെ ആഭ്യന്തര വരുമാനത്തിലുണ്ടായ കുറവിനെത്തുടർന്ന് ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി വി.എഫ്.പി.സി.കെ റിവോൾവിംഗ് ഫണ്ട് ട്രസ്റ്റിൽ പലിശയിനത്തിൽ സമാഹരിച്ച തുകയിൽനിന്ന് മൂന്ന് കോടി രൂപ പിൻവലിച്ച് ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള അടിയന്തര ചെലവുകൾക്കായി വിനിയോഗിക്കുന്നതിന് കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് അനുമതി നൽകി കൃഷിവകുപ്പ് ഉത്തരവിറക്കി.

സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനും ജീവനക്കാരുടെ തൊഴിൽപരവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കും. ഈ ലക്ഷ്യത്തോടെയാണ് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story