Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച കേസ്; ഒരു കുട്ടി കൂടി പരാതി നൽകി

text_fields
bookmark_border
പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച കേസ്; ഒരു കുട്ടി കൂടി പരാതി നൽകി
cancel
camera_alt

ജാ​ബി​ർ

കൊ​ണ്ടോ​ട്ടി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വി​നെ​തി​രെ ഒ​രു പെ​ൺ​കു​ട്ടി കൂ​ടി പ​രാ​തി ന​ൽ​കി. കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ലെ 14കാ​രി​യാ​ണ് പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി ബീ​ച്ചി​ൽ മാ​റാ​പ്പി​ൻ​റ​ക​ത്ത് വീ​ട്ടി​ൽ ജാ​ബി​റി​നെ​തി​രെ (21) പാ​രാ​തി ന​ൽ​കി​യ​ത്.

16കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ പ​രാ​തി​യി​ലാ​ണ് ജാ​ബി​ർ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ കോ​ട്ട​ക്ക​ലി​ൽ​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പി​ന്നി​ൽ ജാ​ബി​ർ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

യു​വാ​വി​െൻറ ഫോ​ണി​ൽ 12നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ലാ​സ​വും ന​ഗ്​​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു മു​ൻ​നി​ർ​ത്തി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ ഒ​രു പെ​ൺ​കു​ട്ടി ജാ​ബി​റി​െൻറ ച​തി​യി​ൽ​പെ​ട്ട​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്.

ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്നാ​യി ജാ​ബി​ർ ര​ണ്ട് ജോ​ഡി ക​മ്മ​ൽ, ഒ​രു മോ​തി​രം, ഒ​രു മാ​ല എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഒ​മ്പ​താം ക്ലാ​സ് വ​രെ പ​ഠി​ച്ച യു​വാ​വ് ബൈ​ക്കി​ൽ ക​റ​ങ്ങാ​നും ആ​ർ​ഭാ​ട​ജീ​വി​തം ന​യി​ക്കാ​നു​മാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി​യി​രു​ന്ന​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ സൗ​ഹൃ​ദ​വ​ല​യ​ത്തി​ലു​ണ്ട്. കൊ​ല്ല​ത്തു​ള്ള ഒ​രു പെ​ൺ​കു​ട്ടി ഇ​യാ​ളു​ടെ കെ​ണി​യി​ൽ​പെ​ട്ട​താ​യി പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ ജാ​ബി​ർ റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediasexual abuseSexual harrasment
News Summary - Seduced and abused girls through social media; one more complaint
Next Story