സുരക്ഷാ വീഴ്ച: ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: ഗവർണർക്കു നേരെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ സേനയുടെ ഭാഗത്ത്നിന്ന് വീഴ്ച ഉണ്ടായോ എന്നാണ് റിപ്പോർട്ട് തേടിയത്. ഇതുസംബന്ധിച്ച് രാജ്ഭവൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദ റിപ്പോർട്ട് അടുത്ത ദിവസം രാജ്ഭവന് കൈമാറും. പഴുതടച്ച റിപ്പോർട്ടിനൊപ്പം ഗവർണറുടെ സുരക്ഷ അടിയന്തരമായി വർധിപ്പിക്കാനുമാണ് സർക്കാർ തീരുമാനം.
ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ കേരള പൊലീസിനു വീഴ്ചയുണ്ടായെന്നു വ്യക്തമാക്കി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. അടുത്തഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനത്തോട് വിശദീകരണം തേടും. രാജ്ഭവനിൽനിന്ന് പ്രതിമാസം രാഷ്ട്രപതി ഭവന് നൽകുന്ന റിപ്പോർട്ടിൽ സംസ്ഥാനം ക്രമസമാധാന പ്രശ്നം നേരിടുന്നതായി സൂചിപ്പിക്കാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

