Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രീൻവാലി സ്കൂളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൂട്ടാളി അറസ്റ്റിൽ
text_fieldsbookmark_border
കോതമംഗലം: ഗ്രീൻവാലി സ്കൂളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൂട്ടാളി അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സജിയുടെ പ്രധാന കൂട്ടാളി നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീനാണ് അറസ്റ്റിലായത്.
പെരുമ്പാവൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. ജോസ് പ്രതാപന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗ്രീൻവാലി സ്കൂളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇതേതുടർന്ന് കടന്നുകളഞ്ഞ സ്കൂൾ ജീവനക്കാരനും പാലാ സ്വദേശിയുമായ സജിയും തൃക്കാരിയൂർ സ്വദേശി രാഹുലും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു.
Next Story

