‘വിവരമറിയും’; വിദേശികളെ തൊട്ടാൽ...
text_fieldsതൊടുപുഴ: വിദേശികളെ ആക്രമിക്കുന്നത് ഇനി മുതൽ ഗുരുതര കുറ്റകൃത്യം. കോവളത്ത് ലാത്വിയൻ സ്വദേശിനിയെ പീഡിപ്പിച്ച് കൊന്ന സംഭവം രാജ്യാന്തര ശ്രദ്ധയിൽ വന്നതിനെത്തുടർന്നാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പരിഷ്കരിച്ച പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരം കേസുകൾ ഡിവൈ.എസ്.പിമാരോ എ.എസ്.പിമാരോ അന്വേഷിക്കും. ഗുരുതര കുറ്റകൃത്യങ്ങളിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കണെമന്ന് ഡി.ജി.പിയുടെ സർക്കുലർ നിർദേശിക്കുന്നു.
ശാസ്ത്രീയമായി അപഗ്രഥിച്ച് തയാറാക്കിയതെന്ന വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കുലർ പുറപ്പെടുവിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈഗിക അതിക്രമം, ആസിഡ് ആക്രമണം ഉൾപ്പെടെ നാല് കുറ്റകൃത്യങ്ങളാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പുതുതായി ഇടംപിടിച്ചത്. കൊലപാതകവും വധശ്രമവുമാണ് ഗുരുതര കുറ്റങ്ങളിൽ ആദ്യം വരുന്നത്.
50 ലക്ഷത്തിന് മുകളില്‍ വരുന്ന സംഘടിത കവര്‍ച്ച, കൊള്ള, ഭവനഭേദനം, 75 ലക്ഷത്തിന് മുകളില്‍ വരുന്ന മോഷണം എന്നിവയും ഇതിൽപെടും. സബ് ഇന്‍സ്പെക്ടർ റാങ്കിന് മുകളിൽ വരുന്നവരുടെ കുറ്റകൃത്യം, ദുഷ്പ്രേരണ മൂലമുള്ള കുട്ടികളുെടയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ആത്മഹത്യ, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയോ അംഗവൈകല്യം ഉണ്ടാക്കുകയോ ചെയ്യുക, സ്ത്രീധന പീഡന മരണം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ പീഡനം, കൂട്ടമാനഭംഗം, യു.എ.പി.എ, എൻ.െഎ.എ കേസുകളും എന്‍.ഡി.പി.എസ് കേസുകളും (മയക്കുമരുന്ന് കേസുകള്‍) കള്ളനോട്ട്, പ്രായപൂര്‍ത്തിയാകാത്തവരുടെ തിരോധാനം തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു. അബ്കാരി േകസുകളുടെ പരിധി ഉയർത്തിയാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ നിലനിർത്തിയത്. സ്ത്രീധന പീഡന കേസുകളും കള്ളനോട്ട് കേസുകളും ഡിവൈ.എസ്.പിമാരാകും അന്വേഷിക്കുക. 30 കുറ്റകൃത്യങ്ങളാണ് ഗുരുതര കൃത്യങ്ങളിൽ ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
