കരിപ്പൂരിൽ ഇന്ന് സുരക്ഷ പരിശോധന
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. എയർ ഇന്ത്യയുടെ ഒാപറേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സുരക്ഷ പരിശോധനക്കും സാേങ്കതിക റിപ്പോർട്ട് തയാറാക്കുന്നതിനുമായി എയർ ഇന്ത്യ ആസ്ഥാനത്തുനിന്ന് എത്തുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും എയർ ഇന്ത്യ സർവിസ് ആരംഭിക്കുന്നത് തീരുമാനിക്കുക.
പരിശോധന റിപ്പോർട്ട് അനുകൂലമായാൽ എയർ ഇന്ത്യയും ജിദ്ദയിലേക്ക് സർവിസ് പുനരാരംഭിക്കും. നിലവിൽ സൗദി എയർലൈൻസ് മാത്രമാണ് സർവിസ് ആരംഭിക്കുന്നതിനായി വിമാനത്താവള അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ടുള്ളത്. സൗദിയുടെ അപേക്ഷ അന്തിമ അനുമതിക്കായി അതോറിറ്റി ഡി.ജി.സി.എക്ക് കൈമാറിയിരിക്കുകയാണ്. ജൂലൈയിൽ എം.പിമാരുടെ സംഘം എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ർ പ്രദീപ് സിങ് വറോളയെ നേരിൽ കണ്ട് കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർനടപടിക്രമങ്ങളുടെ ഭാഗമായാണ് സംഘമെത്തുന്നത്.
അതിനിടെ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ആഗസ്റ്റ് 20 വരെയാണ് അതീവ ജാഗ്രതനിര്‍ദേശം നല്‍കിയത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദര്ശകഗാലറിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. യാത്രക്കാെരയും ബാഗുകളും പ്രത്യേകം പരിശോധിക്കും. കേന്ദ്ര സുരക്ഷസേനക്കും ജാഗ്രതനിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
