ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ അറിയിപ്പ് പുറത്തുവന്നത്. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരായ കെ. രാജേഷ്, വി.എ. ബിനോജ്, അബ്ദുൽ ഗഫൂർ, പി.ആർ. സുരേന്ദ്രൻ, കെ.ജി. അജേഷ്, ഒ. മനു എന്നിവർക്കെതിരെയാണ് നടപടി.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസാണ് ജൂലൈ 22ന് ഡാം കാണാൻ എത്തിയതെന്ന് വ്യക്തമായി. ഇയാൾക്കായി ഉടൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഹൈമാസ്റ്റ് ലൈറ്റുകൾക്ക് താഴെ ഏഴ് ഇടങ്ങളിലായി 11 താഴുകൾ ഉപയോഗിച്ച് പൂട്ടിയതായും ഷട്ടറിന്റെ റോപ്വേയിൽ എന്തോ ദ്രാവകം ഒഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് കേസെടുത്ത് എട്ട് ദിവസത്തിനുശേഷം നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

