Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതനിരപേക്ഷതയാണ് ബദൽ;...

മതനിരപേക്ഷതയാണ് ബദൽ; തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ വിമർശിച്ച് എം.വി ഗോവിന്ദൻ

text_fields
bookmark_border
MV Govindhan
cancel

തിരുവനന്തപുരം: കേരളത്തിൽ മതനിരപേക്ഷത മാത്രമാണ് ബി.ജെ.പി രാഷ്ട്രീയത്തിനുള്ള ബദലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റബറിന്റെ താങ്ങുവില ഉയർത്തിയാൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയോടാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ഏതെങ്കിലും തുറുപ്പുചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആർ.എസ്.എസ് വിചാരിച്ചാൽ നടക്കില്ല.

റബറിന്റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാൻ കഴിയില്ല. ആർ.എസ്.എസ് അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ചത് ക്രൈസ്തവ സംഘടനകളാണ്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകൾ ബി.ജെ.പിക്കെതിരായ പ്രതിഷേധത്തിൽ പ​ങ്കെടുത്തു. പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടവും ഇവർ സമർപ്പിച്ചിരുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം

Show Full Article
TAGS:mv govindan 
News Summary - Secularism is the alternative; MV Govindan criticizes Thalassery Archbishop's statement
Next Story