Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് കർശന...

പാലക്കാട് കർശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

text_fields
bookmark_border
പാലക്കാട് കർശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി
cancel

പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ തിങ്കളാഴ്​ച മുതൽ കർശന നിയന്ത്രണം തുടങ്ങി. തുടർച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകൾ കൂടുന്നതിനെ തുടർന്ന്​ സെക്ഷൻ 144 ​​െൻറ അടിസ്​ഥാനത്തിലാണ്​ ജില്ലയിൽ മേയ്​ 31 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്​. രോഗപ്രതിരോധത്തി​​െൻറ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന്​ ജില്ല കലക്​ടർ അറിയിച്ചു. 

ചൊവ്വാഴ്​ച മുതൽ പൊതുപരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ പരീക്ഷ എഴുതാൻ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്​ടർ അറിയിച്ചു.

ജില്ലയിൽ തിങ്കളാഴ്​ച മുതൽ താഴെ പറയുന്നവക്കായിരിക്കും നിയന്ത്രണം

  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. 
  • വിനോദ കേന്ദ്രങ്ങൾ, ഹാളുകൾ, തിയേറ്ററുകൾ, കായിക കോംപ്ലക്സുകൾ, പാർക്കുകൾ തുറക്കില്ല.
  • സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്ക്കാരിക, മതപരപരമായ കൂടിച്ചേരലുകൾക്ക് നിരോധനം.
  • മതപരമായ സ്ഥലങ്ങളിൽ പൊതുജന പ്രവേശനം അനുവദനീയമല്ല..
  • രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകൾ അനുവദനീയമല്ല.
  • ആഘോഷങ്ങൾ, മത, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടുള്ളതല്ല
  • പൊതുസ്ഥലങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും പാടില്ല
  • ആരോഗ്യ വകുപ്പി​​െൻറ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ  ക്വാറൻറീൻ നിർദേശങ്ങൾ കർശനമായും പാലിക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.
  • കണ്ടെയ്ൻമ​െൻറ്​ മേഖലകളിൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newscovid 19lockdown
News Summary - Section 144 at Palakkad Strict Restrictions -Kerala news
Next Story