തിരുവനന്തപുരം: തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ സെക്രേട്ടറിയറ്റിൽ കടന്നതിനെക്കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇത് സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിട്ടുണ്ട്.
തീപിടിത്ത വിഷയത്തിൽ സമയോചിത ഇടപെടൽ നടത്തിയ ചീഫ് സെക്രട്ടറി േഡാ. വിശ്വാസ് മേത്തയെ മന്ത്രിസഭ അഭിനന്ദിച്ചു. സെക്രേട്ടറിയറ്റിെൻറ സുരക്ഷാ സംവിധാനത്തിെല പോരായ്മ പരിഹരിക്കാനും ശക്തിപ്പെടുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി സ്വന്തം ഒാഫിസിൽനിന്ന് സ്ഥലത്തേക്ക് എത്തും മുമ്പ് സുരേന്ദ്രൻ എത്തിയത് സംശയാസ്പദമാണെന്ന് മന്ത്രിസഭയിൽ അഭിപ്രായം വന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ടായി അവതരിപ്പിച്ചത്. സമഗ്ര അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി പുറത്തേക്ക് വരുേമ്പാൾ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് കണ്ടത്. ജാഗ്രതയോടെ ചീഫ് സെക്രട്ടറി ഇടപെെട്ടന്നും അദ്ദേഹത്തിെൻറ സമയോചിത ഇടപെടൽ കൊണ്ടാണ് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രധാനപ്പെട്ട ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് വിലയിരുത്തൽ. തീപിടിത്തം സംബന്ധിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.