സെക്രട്ടേറിയറ്റ് മാർച്ച്: യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം
text_fieldsതിരുവനന്തപുരം: ഇടത് ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി -മൂന്ന് ജാമ്യം അനുവദിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. സേവ് കേരള മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ ജനുവരി 23നാണ് പി.കെ. ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

