തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രൊട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തതിൽ പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ ഇനി ഫയലുകൾ പുറത്തെടുക്കൂ. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകൾ ട്രഷറി സ്ട്രോങ് റൂമിലേക്ക് മാറ്റിയത്.
ഓരോ ഫയലുകളും കൃത്യമായി നമ്പരിട്ടാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രോട്ടോകോൾ ഓഫീസും പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻറും തൊട്ടപ്പുറത്തുള്ള മുറിയിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണം അവധി അന്വേഷണത്തെ ബാധിക്കില്ല.
ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകൾ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.