Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് സാന്‍റ് വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.
ഇന്ന് പുലർച്ചെ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫിസിന് സമീപത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്ത കാരണമോ ഫയലുകൾ കത്തി നശിച്ചോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എ.സിയിൽ നിന്ന് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
Next Story

