സെക്രട്ടേറിയറ്റ്ജീവനക്കാർ 24ന് പണിമുടക്കും
text_fieldsതിരുവനന്തപുരം: ജനുവരി 24 ലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു.
33 മാസമായി ജീവനക്കാർക്ക് നയാ പൈസയുടെ ആനുകൂല്യം അനുവദിച്ചിട്ടില്ല. ഡി.എ അനുവദിച്ചിട്ട് മൂന്നു വർഷമായി. നാലു മാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടർ തുക നഷ്ടപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിൽ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ അതെങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് പറഞ്ഞു.
18 ശതമാനം ഡി.എ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകം പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ാം ശമ്പള കമീഷനെ നിയമിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

