Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഔദ്യോഗിക രഹസ്യം പുറത്തുവിട്ട എ.എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
ഔദ്യോഗിക രഹസ്യം പുറത്തുവിട്ട എ.എസ്.ഐക്ക് സസ്പെൻഷൻ
cancel

പുന്നയൂർക്കുളം: ഔദ്യോഗിക രഹസ്യം പുറത്ത് വിട്ട എ.എസ്.ഐക്ക് സസ്പെൻഷൻ. വടക്കേക്കാട് സ്​റ്റേഷനിലെ എ.എസ്.ഐ വിൽസൻ ചെറിയാനെയാണ് ജില്ല പൊലീസ് മേധാവി സസ്പെൻഡ്​ ചെയ്തത്. പൊലീസ് സ്​റ്റേഷനിലേക്ക് വിളിച്ച്​ രഹസ്യ വിവരം നൽകിയ ആളുടെ പേരും വിലാസവും പുറത്തുവിട്ടതിനെ തുടർന്നാണ്​ നടപടി. 

അണ്ടത്തോട് സ്വകാര്യ കോളജിലെത്തുന്ന പെൺകുട്ടികൾക്ക് പൂവാല ശല്യമുള്ളതായി നാട്ടുകാർ വിളിച്ചറിയിച്ച കാര്യമാണ് വിൽസൻ ചെറിയാൻ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് സ്​റ്റേഷനിലേക്ക് വിളിച്ച് ചോദിച്ചയാളോടാണ് വിൽസൻ എല്ലാ കാര്യവും വെളിപ്പെടുത്തിയത്. മൊബൈൽ സംഭാഷണം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. രഹസ്യ വിവരം നൽകിയ ആളെക്കുറിച്ചും അയാളുടെ മൊബൈൽ നമ്പറും എ.എസ്.ഐ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇതേത്തുടർന്ന്​ സ്​റ്റേഷനിലേക്ക് രഹസ്യ വിവരം നൽകിയ ആൾ ജില്ല പൊലീസ് മേധാവി ഉൾപ്പെ​െടയുള്ളവർക്ക് പരാതി നൽകിയിരുന്നു. ശനിയാഴ്ച്ച ഇതുസംബന്ധിച്ച് ‘മാധ്യമ’ത്തിൽ വാർത്തവന്നതോടെയാണ് നടപടി വേഗത്തിലാക്കിയത്. ചേലക്കര സ്വദേശിയാണ് സസ്പെൻഷനിലായ വിൽസൻ ചെറിയാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Secret File Leaked: ASI Suspended -Kerala News
Next Story