Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം വ​​​ന്ദേഭാരത്​...

രണ്ടാം വ​​​ന്ദേഭാരത്​ നാളെ മുതൽ മംഗളൂരിവി​ലേക്ക്​

text_fields
bookmark_border
Vandebharath Express
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്-​തി​രു​വ​ന​ന്ത​പു​രം (20632, 20631 ) ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് മം​ഗ​ളൂ​രു​വി​ലേ​ക്ക് നീ​ട്ടി. 13 മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ​ർ​വി​സ്​ ദീ​ർ​ഘി​പ്പി​ച്ച​തി​ന്‍റെ ഉ​ദ്​​ഘാ​ട​നം ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കാ​സ​ർ​കോ​ട്ടേ​ക്കാ​ണ്​ ചൊ​വ്വാ​ഴ്ച​യി​ലെ ഉ​ദ്​​ഘാ​ട​ന സ​ർ​വി​സ്. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ്​ ഇ​രു​ദി​ശ​യി​ലേ​ക്കും പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങു​ക. നി​ല​വി​ൽ കാ​സ​ർ​കോ​ട് നി​ന്ന് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന കാ​സ​ർ​കോ​ട്-​തി​രു​വ​ന​ന്ത​പു​രം (20631) വ​ന്ദേ​ഭാ​ര​ത് പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം രാ​വി​ലെ 6.15 മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങും. രാ​വി​ലെ 6.57ന് ​കാ​സ​ർ​കോ​ട് എ​ത്തും. തു​ട​ർ​ന്ന് നി​ല​വി​ലെ സ​മ​യ​പ്ര​കാ​രം ഓ​ടും. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​പ്പ​ട്ടി​ക​യി​ലോ എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​ത്തി​ലോ വ്യ​ത്യാ​സ​മി​ല്ല. വൈ​കീ​ട്ട് 4.05ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് യാ​ത്ര​തു​ട​ങ്ങു​ന്ന വ​ന്ദേ​ഭാ​ര​ത് (20632) രാ​ത്രി 12.40ന്​ ​മം​ഗ​ളൂ​രു​വി​ൽ എ​ത്തും. നി​ല​വി​ൽ കാ​സ​ർ​കോ​ട് എ​ത്തു​ന്ന സ​മ​യം രാ​ത്രി 11.58 എ​ന്ന​ത് 11.45 ആ​യി മാ​റും. കാ​സ​ർ​കോ​ട് നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള പു​റ​പ്പെ​ട​ൽ രാ​ത്രി 11.48 നും.

​കാ​സ​ർ​കോ​ട്നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ് നി​ല​വി​ൽ ചൊ​വ്വാ​ഴ്ച ഒ​ഴി​കെ ആ​റു ദി​വ​സ​ങ്ങ​ളി​ലും ഓ​ടു​ന്നു​ണ്ട്. അ​തു​പോ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ നി​ല​വി​ൽ തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും. ജൂ​ലൈ നാ​ലു മു​ത​ൽ ഇ​രു​ദി​ശ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ബു​ധ​നാ​ഴ്ച​യു​ണ്ടാ​കി​ല്ല.​ റേ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഇ​നി മം​ഗ​ളൂ​രു​വി​ലാ​കും ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreKerala NewsSecond Vandebharat
News Summary - Second Vandebharat to Mangalore from tomorrow
Next Story