കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടൻ; പുതിയത് മംഗളൂരുവിൽ നിന്ന് പുറപ്പെടാനാണ് സാധ്യത
text_fieldsസംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ളവർക്ക് ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം - മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതിെൻറ ഭാഗമായാണ് കണക്കാക്കുന്നത്.
നിലവിൽ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസർകോടെത്തും. ഇതേ സമയത്ത് രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവിൽ നിന്ന് പുറപ്പെടാനാണ് സാധ്യത. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി തിരിച്ച് രണ്ട് മണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശദാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക. എക്സിക്യൂട്ടീവ് കുറ്റിപ്പുറം മുതൽ 30 മിനിട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10ന് തന്നെയെത്തും.
മംഗളൂരുവിൽ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്‌ലൈൻ സജ്ജമായി. നിലവിൽ മംഗളൂരുവിൽ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്‌ലൈനുണ്ട്. ഇവയിൽ ഒന്നിലാണ് ഓവർ ഹെഡ് ലൈൻ വലിച്ചത്. പാലക്കാട് ഡിവിഷനിൽ നിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാർക്കാണ് ചെന്നൈയിലെ ആവഡിയിൽ പരിശീലനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

