Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദ്യയിൽ രണ്ടാം പപ്പടം നൽകിയില്ല; വിവാഹ ചടങ്ങിനിടെ 'തല്ലുമാല'

text_fields
bookmark_border
പപ്പടം
cancel

ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാം തവണ പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഞായറാഴ്ച ഉച്ചക്ക് ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് 'തല്ലുമാല' അരങ്ങേറിയത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയം ഉടമ മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

ഭക്ഷണം വിളമ്പുന്നതിനിടെ, വരന്റെ സുഹൃത്തുക്കളിൽ ചിലർ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമുണ്ടാകുകയും ഇത് സംഘർഷത്തി​ലേക്ക് വഴിമാറുകയുമായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Second papadam was not served at the feast; Conflict during the wedding ceremony
Next Story