രണ്ടാം മാറാട് കലാപം: സി.ബി.െഎ ഉടൻ അന്വേഷണം തുടങ്ങും
text_fieldsകോഴിക്കോട്: രണ്ടാം മാറാട് കലാപത്തിെൻറ ഗൂഢാലോചനക്കേസിൽ സി.ബി.െഎ ഉടൻ അന്വേഷണം തുടങ്ങും. ഫറോക്കിലെ പൊതുമരാമത്ത് െഗസ്റ്റ്ഹൗസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് ക്യാമ്പ് ഓഫിസായി അനുവദിച്ചതിനു പിന്നാലെ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയായ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങി. കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹരജിയില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ കഴിഞ്ഞ നവംബറിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
2003 മേയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് ഒമ്പതുപേര്‍ കൊല്ലപ്പെട്ടത്. ഒന്നാം മാറാട് കലാപത്തിെൻറ പ്രതികാരമായാണ് കൂട്ടക്കൊലയെന്നായിരുന്നു കണ്ടെത്തൽ. കേസില്‍ 2008ല്‍ വിചാരണ പൂര്‍ത്തിയാക്കി 62 പ്രതികെള ശിക്ഷിച്ചിരുന്നു. കേസിൽ മൊത്തം 138 പ്രതികളായിരുന്നു. മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് പി. ജോസഫ് കമീഷനും നിര്‍ദേശിച്ചിരുന്നു.
