Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ആനക്കലി;...

വീണ്ടും ആനക്കലി; ഇരിങ്ങാലക്കുടയിൽ പാപ്പാനെ ചവിട്ടിക്കൊന്നു

text_fields
bookmark_border
വീണ്ടും ആനക്കലി; ഇരിങ്ങാലക്കുടയിൽ പാപ്പാനെ ചവിട്ടിക്കൊന്നു
cancel

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്.

കഴിഞ്ഞദിവസം രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന ഇടഞ്ഞിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് വീണു പരിക്കേറ്റെങ്കിലും പാപ്പാൻമാർ ഉടൻ ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും വിരണ്ട ആന താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിപ്പിനെത്തിച്ച ആന വീണ്ടും അക്രമാസക്തനായത് ഭീതി പരത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant AttacksKoodalmanikyam TempleElephant Mahout
News Summary - Second mahout killed as elephant runs amok at Koodalmanikyam Temple
Next Story