Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്​റ്റിൽ

text_fields
bookmark_border
molesting elderly woman
cancel
camera_alt

ജമാലുദ്ദീൻ

മുക്കം: മുത്തേരിയിൽ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതി പിടിയിലായി. വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ദീനെയാണ്​ (26) ബംഗളൂരുവിനു​ സമീപം ജിഗണിയിൽനിന്ന്​ മുക്കം പൊലീസ് അറസ്​റ്റ്​ ചെയ്തത്‌.

ജൂലൈ രണ്ടിനാണ്​ ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ വയോധിക വാഹനം കാത്തുനിൽക്കുമ്പോൾ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്​മാൻ ചോമ്പാലയിൽനിന്ന്​ കവർന്ന ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകി ആളൊഴിഞ്ഞ മുത്തേരി കാപ്പുമലയിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്​. തലക്ക് ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്​തിരുന്നു.

പീഡനത്തിന്​ ഉപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പർ പ്ലേറ്റ് തരപ്പെടുത്തിക്കൊടുത്തതും കവർച്ച ചെയ്ത സ്വർണം കൊടുവള്ളിയിൽ വിൽപന നടത്തിയതും ജമാലുദ്ദീനും കാമുകി സൂര്യപ്രഭയും ചേർന്നാണ്. ഒന്നാം പ്രതിയെ അറസ്​റ്റ്​ ചെയ്തതോടെ കേരളത്തിൽനിന്ന്​ രക്ഷപെട്ട പ്രതി മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ബംഗളൂരുവിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

ജമാലുദ്ദീൻ കോഴിക്കോട് കസബ പൊലീസ് സ്​റ്റേഷനിൽ കഞ്ചാവ് കേസിലും മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷനിൽ കള്ളനോട്ടു കേസിലും പ്രതിയാണ്. താമരശ്ശേരി ഡിവൈ.എസ്.പി ടി. അഷ്റഫ്, മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള എസ്.ഐ രാജീവ് ബാബു, വി.കെ. സുരേഷ്, സൈബർ സെൽ എസ്.ഐ സത്യൻ കാരയാട്, എ.എസ്.ഐ ഷിബിൽ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Second accused arrested for molesting elderly woman
Next Story