Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റർ-കം സ്ലീപ്പർ ബസ്...

സീറ്റർ-കം സ്ലീപ്പർ ബസ് നിരത്തിൽ ; മുഖ്യമന്ത്രി ഫ്ലാഗ്​ ഓഫ്​ ചെയ്തു

text_fields
bookmark_border
സീറ്റർ-കം സ്ലീപ്പർ ബസ് നിരത്തിൽ ; മുഖ്യമന്ത്രി ഫ്ലാഗ്​ ഓഫ്​ ചെയ്തു
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ക​രു​ത​ൽ ധ​ന​മാ​യി വാ​ങ്ങി​യ തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ പു​തി​യ ഹൈ​ബ്രി​ഡ് ബ​സാ​യ സീ​റ്റ​ർ കം ​സ്ലീ​പ്പ​ർ ബ​സ് നി​ര​ത്തി​ലി​റ​ങ്ങി. ആ​ദ്യ ദി​വ​സം എ.​സി ബ​സ് ആ​ല​പ്പു​ഴ വ​ഴി തൃ​ശൂ​രി​ലേ​ക്കും നോ​ൺ എ -​സി ബ​സ് കോ​ട്ട​യം വ​ഴി തൃ​​ശൂ​രി​ലേ​ക്കു​മാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്. എ​ല്ലാ സീ​റ്റു​ക​ളി​ലും ചാ​ർ​ജി​ങ്​ സൗ​ക​ര്യം, മൊ​ബൈ​ൽ ഫോൺ പൗ​ച്ച്, ചെ​റി​യ ഹാ​ൻ​ഡ് ബാ​​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ല​​ഗേ​​ജ് സ്പേ​സ് ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.


12 മീ​റ്റ​റാ​ണ്​ ബ​സി​ന്‍റെ നീ​ളം. ര​ണ്ടാം ഡ്രൈ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ കാ​ബി​നി​ൽ​ത​ന്നെ സൗ​ക​ര്യം, ഓ​ൺ​ലൈ​ൻ ട്രാ​ക്കി​ങ്​ സം​വി​ധാ​ന​ം, ഐ- ​അ​ല​ർ​ട്ട്, നാ​ലു വ​ശ​ത്തും എ​ൽ.​ഇ.​ഡി ഡി​സ്​​​പ്ലേ ബോ​ർ​ഡു​ക​ളും ഉണ്ട്. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണം അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ളി​റ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. സ്വി​ഫ്​​റ്റ്​ ബ​സി​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​മ്പോ​ൾ നി​ശ്ചി​ത തു​ക ഡെ​പോ​സി​റ്റാ​യി വാ​ങ്ങാ​റു​ണ്ട്. ക​രു​ത​ൽ ധ​നം ബാ​ങ്കി​ൽ ഇ​ടു​ന്ന​ത് പ​ക​രം ഇ​തി​ൽ ല​ഭി​ക്കു​ന്ന ലാ​ഭ​വി​ത​ത്തി​ന്റെ നി​ശ്ചി​ത ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​കെ ന​ൽ​കും.


ഇ​ന്നു​ മു​ത​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​

ഞാ​യ​റാ​ഴ്ച മു​ത​ൽ സീ​റ്റ​ർ-​കം സ്ലീ​പ്പ​റു​ക​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തും. എ.​സി ബ​സ് ഉ​ച്ച​ക്ക്​ 2.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച് കോ​ട്ട​യം- സു​ൽ​ത്താ​ൻ ബ​ത്തേ​രി- മൈ​സൂ​ർ വ​ഴി പി​റ്റേന്ന് രാ​വി​ലെ 7.30 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. തി​രി​ച്ച് ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സ് പി​റ്റേന്ന് പു​ല​ർ​ച്ച 5.50ന് ​തി​രു​വ​ന​ന്ത​പു​രത്തെത്തും. ഉ​ച്ച​ക്കു ശേ​ഷം മൂ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന നോ​ൺ എ.​സി ബ​സ് കോ​ട്ട​യം- പാ​ല​ക്കാ​ട്- സേ​ലം വ​ഴി പു​ല​ർ​ച്ച 7.30 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. വൈ​കി​ട്ട് 7.30ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തിരിച്ച് രാ​വി​ലെ 10.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCPinarayi VijayanSeater-cum-sleeper busFlaggedKerala News
News Summary - Seater-cum-sleeper bus laid; Chief Minister flagged off
Next Story