Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുരൂപക്ക്​ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ ഇനി സീറ്റ് റിസർവ് ചെയ്യാം

text_fields
bookmark_border
സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി
അഞ്ചുരൂപക്ക്​ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ ഇനി സീറ്റ് റിസർവ് ചെയ്യാം
cancel

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവിസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം. ഇതിനായി ബസിൽ വെച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പൺ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രക്കാർക്ക് നൽകും. ഇതുപയോഗിച്ച് മടക്കയാത്രയിൽ ബസിൽ സീറ്റ് ഉറപ്പാക്കാം.

ഓർഡിനറി സർവിസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർ, വനിതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് രാവിലെയുള്ള യാത്രകളിൽ സീറ്റുകൾ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്കയാത്രയിൽ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളിൽ യാത്ര ചെയ്യുന്നവർക്ക് വൈകുന്നേരം തിരിച്ചുള്ള ബസുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടറിൽ നിന്നും കൂപ്പണുകൾ വാങ്ങാവുന്നതാണ്.

എന്നാൽ ഒരു ദിവസം ഒരു ബസിൽ 30ൽ കൂടുതൽ കൂപ്പണുകൾ നൽകില്ല. ശേഷിക്കുന്ന സീറ്റുകൾ റിസർവേഷൻ കൂപ്പണില്ലാത്ത യാത്രക്കാർക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയിൽ റിസർവേഷൻ കൂപ്പണുള്ള യാത്രക്കാർക്ക് ബസിൽ കയറുന്നതിനുള്ള മുൻ​ഗണന കണ്ടക്ടർമാർ തന്നെ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവൻ സീറ്റുകളും മുൻ​ഗണനാ കൂപ്പൺ പ്രകാരം യാത്രക്കാർ ആവശ്യപ്പെട്ടാൽ ആ ഷെഡ്യൂളിൽ അതേ റൂട്ടിൽ പകരം മറ്റൊരു ബസ് കൂടി സർവിസ് നടത്തും. ഇതിനായി യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുൻ​ഗണന കൂപ്പണുകളിൽ തീയതി, സീറ്റ് നമ്പർ, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തിയിക്കും. സ്ഥിരം യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പ് വരുത്തി കൂടുതൽ സ്ഥിരം യാത്രക്കാരെ കെ.എസ്.ആർ.ടി.സി സർവിസുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story