സീറ്റില്ല; ഗാന്ധി പ്രതിമക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ രാജി
text_fieldsപത്തനംതിട്ട: മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരന്റെ പ്രതിഷേധം. ഒപ്പം, രാജിപ്രഖ്യാപനവും. പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവെക്കുന്നതായി ബാബു ദിവാകരൻ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾ വൈകാരികമായി വിവരിക്കുകയും ചെയ്തു.
കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമാണ് ബാബു ദിവാകരൻ. സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലുമാകട്ടെയെന്നാണോ കോൺഗ്രസ് നിലപാടെന്ന് അദ്ദേഹം ചോദിച്ചു. പദവികൾ രാജിവച്ചെങ്കിലും മറ്റു പാർട്ടിയിലേക്ക് പോകില്ല. അഡ്വ. സി.വി. ശാന്തകുമാറിനെ അടൂരിൽ സ്ഥാനാർഥിയായി നേതൃത്വം ഏകദേശം ഉറപ്പിച്ചെന്ന വിവരം വന്നതോടെയാണ് ബാബു ദിവാകരന്റെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

