വട്ടംകറക്കി കടുവ; വട്ടം കറങ്ങി വനം വകുപ്പ്
text_fieldsമാനന്തവാടി: കുറുക്കൻമൂലയിലും പരിസരങ്ങളിലും തുടർച്ചയായ 21ാം ദിവസവും കടുവയെ കണ്ടെത്താനായില്ല. സർവ സന്നാഹങ്ങളുമായി തിരച്ചിലിനിറങ്ങിയിട്ടും കടുവയുടെ പൊടിപോലും കണ്ടുപിടിക്കാനാവാതെ വട്ടം കറങ്ങി വനം വകുപ്പ്.
ശനിയാഴ്ച കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച കുറുക്കൻമൂല കാവേരി പൊയിൽ, കല്ലട്ടി, ഓലിയോട്, അമ്മാനി പ്രദേശങ്ങളിലായിരുന്നു തിരച്ചിൽ. എന്നാൽ, കാൽപാട് കണ്ടെത്തിയതല്ലാതെ കടുവയെ നേരിട്ട് കാണാൻ തിരച്ചിൽ സംഘത്തിന് സാധിച്ചില്ല. തമിഴ്നാട് വനം വകുപ്പിെൻറ മയക്കുവെടി വിദഗ്ധൻ ഡോ. കെ.കെ. രാഗേഷ് കൂടി തിരച്ചിൽ സംഘത്തിൽ ചേർന്നിട്ടുണ്ട്.
അതിനിടെ, കടുവയെ ഞായറാഴ്ചയും നേരിട്ട് കാണാനായിട്ടില്ലെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു. ഉൾ വനമേഖലയിലേക്ക് കടുവ നീങ്ങിയതായാണ് തിരച്ചിൽ സംഘത്തിെൻറ നിഗമനം. ഉത്തരമേഖല സി.സി.എഫും ഏഴ് ഡി.എഫ്.ഒമാരുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

